ജെ.ഡി (എസ്)-എൽ.ജെ.ഡി ലയനം കീറാമുട്ടി, ദൾ-സി.പി.എം ചർച്ച ഇന്ന്
text_fieldsതിരുവനന്തപുരം: ജനതാദൾ (എസ്)-എൽ.ജെ.ഡി ലയനവിഷയം വീണ്ടും കീറാമുട്ടിയായി സി.പി.എമ്മിന് മുന്നിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ച വ്യാഴാഴ്ച നടക്കും. അതിന് തൊട്ടുമുമ്പ് ലയനത്തിന് തയാറെന്ന് എൽ.ജെ.ഡി നേതൃത്വത്തെ ജെ.ഡി (എസ്) അറിയിച്ചതോടെയാണ് വിഷയം ഒരിക്കൽകൂടി ചർച്ചയായത്.
എ.കെ.ജി സെൻററിലാണ് ജെ.ഡി (എസ്)-സി.പി.എം ചർച്ച. കഴിഞ്ഞ തവണ എട്ട് സീറ്റിലാണ് ജെ.ഡി (എസ്) മത്സരിച്ചത്. കഴിഞ്ഞദിവസം ബംഗളൂരുവിൽ എച്ച്.ഡി. ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ജെ.ഡി (എസ്) നേതൃത്വം ചർച്ചക്കെത്തുന്നത്. ജെ.ഡി (എസ്)ഉം എൽ.ജെ.ഡിയും ലയിച്ച് ഒരു കക്ഷിയായിക്കൂടെ എന്ന നിർദേശം നേരത്തേ സി.പി.എം മുന്നോട്ടുവെച്ചിരുന്നു. അന്ന് ഉറച്ച തുടർനടപടികൾ ഇരുകക്ഷികളും സ്വീകരിച്ചില്ല.
മുന്നണിയിൽ എൽ.ജെ.ഡി, കേരള േകാൺഗ്രസ് (എം) ഉൾപ്പെടെ പുതിയ കക്ഷികൾ വന്നതോടെ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. ജെ.ഡി(എസ്)നും എൽ.ജെ.ഡിക്കും കൂടി എട്ട് അല്ലെങ്കിൽ ഏഴ് സീറ്റ് നൽകാനാണ് സി.പി.എം നീക്കം. ഇതോടെ തങ്ങളുടെ കൈവശമുള്ള ഒരു സീറ്റ് കുറയുമോ എന്ന ആശങ്കയിലാണ് ജെ.ഡി (എസ്). വടകര സീറ്റിെൻറ കാര്യത്തിൽ ഉറപ്പുനൽകിയാണ് സി.കെ. നാണുവിനെ ജനതാദൾ വിമതരിൽനിന്ന് തിരിച്ചുപിടിച്ചത്. എന്നാൽ, ആ സീറ്റ് നഷ്ടമാകുമോ എന്ന ആശങ്കയും ദൾ നേതാക്കൾക്കുണ്ട്.
കഴിഞ്ഞയാഴ്ച പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും കണ്ട എൽ.ജെ.ഡി നേതൃത്വം ലയനവിഷയത്തിലെ തങ്ങളുടെ സാേങ്കതിക ബുദ്ധിമുട്ട് അറിയിച്ചു. ജെ.ഡി(എസ്)ന് കർണാടകയിൽ ബി.ജെ.പിയുമായുള്ള മൃദുസമീപനമാണ് അതിലൊന്ന്. എം.പിയായ എം.വി. ശ്രേയാംസ് കുമാറിന് ലയനത്തിനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്.
കൂറുമാറ്റ നിരോധന നിയമത്തിെൻറ പരിധിയിലുള്ള അദ്ദേഹത്തിന് കേന്ദ്ര നേതൃത്വത്തെ ധിക്കരിക്കുക എളുപ്പമാകില്ല. ജെ.ഡി (എസ്) നീക്കത്തെ പ്രതിരോധിക്കുന്നതിലേക്ക് എൽ.ജെ.ഡി നീങ്ങിയാൽ സമവായനീക്കത്തിന് സി.പി.എമ്മിന് മുൻകൈയെടുക്കേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.