ജെ.ഡി.എസ് -എൽ.ജെ.ഡി ലയനം: വിലങ്ങായത് കുമാരസ്വാമിയുടെ ചാഞ്ചാട്ടവും
text_fieldsകോഴിക്കോട്: ജനതാദൾ-എസ് -എൽ.ജെ.ഡി ലയനത്തിന് വിലങ്ങുതടിയായത് എച്ച്.ഡി. കുമാരസ്വാമിയുടെ ചാഞ്ചാട്ട നിലപാടുകളും. എൽ.ജെ.ഡി എൽ.ഡി.എഫിലെത്തിയതോടെ ഒരേ ആശയമുള്ള പാർട്ടികളായതിനാൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ജെ.ഡി.എസുമായി ലയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്. ഇരു പാർട്ടികളും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ടുകൊണ്ടുപോയെങ്കിലും എസ്.ജെ.ഡി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ ബി.ജെ.പി അനുകൂല നിപാടുകളാണ് എൽ.ജെ.ഡിയെ ലയന നീക്കത്തിൽനിന്ന് പിന്തിരിപ്പിച്ചത്.
കർണാടക ലജിസ്ലേറ്റിവ് കൗൺസിലിലേക്ക് നടന്ന െതരഞ്ഞെടുപ്പിൽ കുമാരസ്വാമി ചിലയിടങ്ങളിൽ ബി.ജെ.പിയുമായി പ്രാദേശിക കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. എച്ച്.ഡി. ദേവഗൗഡ ഇക്കാര്യം നിേഷധിച്ചെങ്കിലും കുമാരസ്വാമി പിന്നോട്ടുപോയില്ല. കോൺഗ്രസ് ഉൾപ്പെടെ മതേതര ചേരിയിലെ മുഴുവൻ പാർട്ടികളും കർഷക സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തുവന്നപ്പോൾ ഇതിനെയും എതിർക്കുന്ന നിലപാടാണ് കുമാരസ്വാമി സ്വീകരിച്ചത്. മാത്രമല്ല, വിഷയത്തിൽ കേന്ദ്രത്തെ അനുകൂലിക്കുകയും ചെയ്തത് കേരളത്തിലെ ജെ.ഡി.എസിനെ പോലും പ്രതിസന്ധിയിലാക്കുന്നുവെന്നാണ് എൽ.ജെ.ഡി നിലപാട്.
ലയനശേഷം ജനതാദൾ എൻ.ഡി.എ അനുകൂല നിലപാടെടുത്താൽ തങ്ങൾ വീണ്ടും പ്രതിസന്ധിയിലാവുമെന്നും ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാവുമെന്നും കണക്കുകൂട്ടിയാണ് അവർ ലയനം േവണ്ടെന്ന് തീരുമാനിച്ചത്. അതേസമയം, ലയനം ഉടനുണ്ടാവുമെന്ന് മാധ്യമങ്ങേളാട് പ്രതികരിച്ച് അടുത്തിടെ മന്ത്രി കെ. കൃഷ്ണൻകുട്ടി വിഷയം ചർച്ചയാക്കിയെങ്കിലും എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ ഇത് നിഷേധിച്ച് രംഗത്തുവന്നു.
ജനതാദൾ-എസിൽ അടുത്തിടെയുണ്ടായ വിഭാഗീയതയും നേതാക്കളുടെ ഗ്രൂപ് പോരും പാർട്ടിയെ തളർത്തിയതായും എൽ.ജെ.ഡി വിലയിരുത്തുന്നു. മാത്രമല്ല, ഒരു പാർട്ടിയായ ശേഷം എൽ.ഡി.എഫ് അനുവദിക്കുന്ന സീറ്റുകളിൽ ജെ.ഡി.എസിെൻറ മൂന്ന് സിറ്റിങ് സീറ്റുകൾ അവർക്കു പോയാൽ എൽ.ജെ.ഡി തഴയപ്പെടുമെന്നും പാർട്ടി ഭയക്കുന്നു. ചുരുക്കത്തിൽ, എസ്.ജെ.ഡിയെ എൽ.ജെ.ഡിയിലേക്ക് ക്ഷണിക്കുകയാണ് നേതാക്കൾ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.