പാർട്ടി വിടാനൊരുങ്ങി െജ.ഡി.യു കേരള ഘടകം
text_fieldsതിരുവനന്തപുരം: ബിഹാറിൽ മഹാസഖ്യത്തെ പിളർത്തി െജ.ഡി.യു കുമാർ ബി.ജെ.പിയുമായി ചേര്‍ന്നതോടെ കേരള ഘടകം പാർട്ടി വിടാനുള്ള നീക്കത്തില്‍. ബി.ജെ.പി യുമായി നിതീഷ് കുമാർ കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ ഉടൻ തന്നെ കേന്ദ്ര നേതൃത്വവുമായുള്ള ബന്ധ൦ സംസ്ഥാന ഘടകം വിച്ഛേദിക്കുമെന്ന് പാർട്ടി സെക്രട്ടറി ജനറൽ ഷെയ്ക് പി ഹാരിസ് മീഡിയാവണിനോട് പറഞ്ഞു. വീരേന്ദ്രകുമാർ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയിലാടുൻ സംസ്ഥാന ഭാരവാഹി യോഗം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
നിതീഷ് കുമാർ ബിഹാർ രാഷ്ട്രീയത്തിൽ നടത്തുന്ന നീക്കങ്ങൾ ജെ.ഡി.യു കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിതീഷ് കുമാറിെൻറ തീരുമാനത്തോട് കേരള ഘടകം പരസ്യമായി തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വീരേന്ദ്രകുമാറിന് സ്വന്തം നിലക്ക് തീരുമാനം എടുക്കാൻ നിതീഷ് കുമാർ അനുമതി നൽകിയതായി വിശദീകരിച്ചായിരുന്നു കേരള ഘടകം പ്രതിസന്ധി മറികടന്നത്.
എന്നാൽ ബിഹാർ രാഷ്ട്രീയത്തിലെ പുതിയ സാഹചര്യത്തിൽ പാർട്ടി വിടുക മാത്രമാണ് കേരള ഘടകത്തിന് മുന്നിലുള്ള വഴി. ഇപ്പോൾ ഡൽഹിയിലുള്ള വീരേന്ദ്രകുമാറുമായി സംസ്ഥാന നേതാക്കൾ ടെലിഫോണിൽ ചർച്ച നടത്തി. താമസിയാതെ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത് ഭാവി പരിപാടികൾക്ക് രൂപം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.