ജെ.ഡി.യു കേരള ഘടകം ശരത് യാദവിനൊപ്പം
text_fieldsന്യൂഡൽഹി: സ്വതന്ത്രമായി നില്‍ക്കുമെന്ന നിലപാട് തിരുത്തി ജെ.ഡി.യു കേരള ഘടകം ശരത് യാദവിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. ശരത് യാദവിനെ കണ്ട് വീരേന്ദ്രകുമാര്‍ പിന്തുണ അറിയിച്ചു. അടുത്ത മാസം നടക്കുന്ന ശരത് യാദവ് വിളിച്ച ദേശീയ കൗണ്‍സിലില്‍ വീരേന്ദ്രകുമാര്‍ പങ്കെടുക്കുമെന്നാണറിയുന്നത്.
പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ തന്നെ കൈവിടുമെന്ന സൂചനയെ തുടര്‍ന്നാണ് വീരേന്ദ്രകുമാറിന്‍റെ നിലപാട് മാറ്റമെന്നാണ് സൂചന. ഒരു വിഭാഗത്തിനൊപ്പവും നില്‍ക്കില്ലെന്ന് നേരത്തെ നിതീഷ് കുമാറിന് വീരേന്ദ്രകുമാർ ഉറപ്പ് നൽകിയിരുന്നു. എം.പി സ്ഥാനം നഷ്ടപെടാതിരിക്കാന്‍ നിതീഷ് കുമാറിന്‍റെ സഹായം വീരേന്ദ്രകുമാര്‍ തേടിയതായും വാര്‍ത്തകളുണ്ടായിരുന്നു. സംസ്ഥാന സമിതി യോഗത്തില്‍ ശരത് യാദവിനൊപ്പം നില്‍ക്കില്ലെന്ന നിലപാടെടുക്കുകയും ചെയ്തു.
എന്നാല്‍, വര്‍ഗീസ് ജോര്‍ജ് അടക്കമുളള നേതാക്കള്‍ ഡൽഹിയിലെത്തി ശരത് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നുണ്ട് എന്ന തിരിച്ചറിവുമാണ് വീരേന്ദ്രകുമാറിന്‍റെ നിലപാട് മാറ്റത്തിന് കാരണം. കഴിഞ്ഞ ദിവസമാണ് വീരേന്ദ്രകുമാര്‍ ഡല്‍ഹിയിലെത്തി ശരത് യാദവിന് പിന്തുണ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.