എട്ടുവർഷത്തെ ‘നേട്ടം’ രാഷ്ട്രീയ നഷ്ടം മാത്രം; ഇനി യു.ഡി.എഫിൽ ഇല്ല -വീരേന്ദ്രകുമാർ
text_fieldsതിരുവനന്തപുരം: എട്ടുവർഷം നീണ്ട രാഷ്ട്രീയ ബാന്ധവംകൊണ്ട് തങ്ങൾക്കുണ്ടായ ‘നേട്ടം’ രാഷ്ട്രീയ നഷ്ടം മാത്രമെന്ന് ജനതാദൾ യു. പാർട്ടിക്ക് നിയമസഭാപ്രാതിനിധ്യം നഷ്ടെപ്പട്ടു. ത്രിതല പഞ്ചായത്തുകളിലും നഷ്ടം സംഭവിച്ചു. അതേസമയം തങ്ങളുടെ സഹകരണം കൊണ്ട് യു.ഡി.എഫിന് രാഷ്ട്രീയനേട്ടവുമുണ്ടായി. എല്ലാ ആദരവോടും കൂടി യു.ഡി.എഫിനോട് വിടപറയുകയാണെന്ന് മാസങ്ങളോളം നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് നടത്തിയ നിലപാട് പ്രഖ്യാപനത്തിൽ ജെ.ഡി.യു സംസ്ഥാന പ്രസിഡൻറ് വീരേന്ദ്രകുമാർ പറഞ്ഞു. പാർട്ടി ഇടതുമുന്നണിയിലേക്ക് മടങ്ങുന്നതായും രണ്ടുദിവസങ്ങളിലായി നടന്ന നേതൃയോഗങ്ങൾക്കുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളിൽനിന്ന് വേണ്ടുവോളം സ്നേഹവും സൗഹാർദവും ലഭിെച്ചങ്കിലും രാഷ്ട്രീയമായി വലിയ നഷ്ടമാണ് പാർട്ടിക്കുണ്ടായത്. ഇൗ സാഹചര്യത്തിലാണ് യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ വർഗീയശക്തികളെ നേരിടാൻ കൂടുതൽ ഫലപ്രദമായ ചേരി ഇടതുപക്ഷമാണെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടതായി വീരേന്ദ്രകുമാർ പറഞ്ഞു.
മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ, വ്യാഴാഴ്ചത്തെ സംസ്ഥാന സെക്രേട്ടറിയറ്റ്, നിർവാഹക സമിതി യോഗങ്ങളിൽ ഉണ്ടായ ധാരണക്ക് പിന്നാലെ വെള്ളിയാഴ്ച ചേർന്ന പാർട്ടി സംസ്ഥാന കൗൺസിൽ യോഗമാണ് അന്തിമ തീരുമാനമെടുത്തത്. ഇടതുമുന്നണിയിലേക്ക് മടങ്ങാൻ തീരുമാനിച്ചാൽ ജെ.ഡി.യു പിളരുമെന്ന രാഷ്ട്രീയ പ്രവചനങ്ങളെല്ലാം അസ്ഥാനത്താക്കി െഎകകണ്ഠ്യേന മുന്നണിമാറ്റ തീരുമാനമെടുക്കാൻ കഴിഞ്ഞത് പാർട്ടിക്ക് രാഷ്ട്രീയ നേട്ടമായി.
സംസ്ഥാന കൗൺസിൽ യോഗത്തിൽ, മുന്നണിമാറ്റം പാർട്ടിക്ക് ദോഷമാകുമെന്ന് ഏതാനും പേർ അഭിപ്രായപ്പെെട്ടങ്കിലും തീരുമാനം െഎകകണ്ഠ്യേനയായിരുന്നു. രാജ്യസഭ സീറ്റ് ലോക്സഭ സീറ്റിന് പകരമായിരുന്നില്ല. മറിച്ച്, പാർട്ടിക്ക് അവകാശെപ്പട്ടതായിരുന്നു. യു.ഡി.എഫ് തന്ന രാജ്യസഭ എം.പി സ്ഥാനം കൈവശംവെച്ച് മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇടതുചിന്താഗതിക്കാരുമായി വൈകാരികമായും വൈചാരികമായും സോഷ്യലിസ്റ്റുകൾക്ക് ബന്ധമുണ്ട്. പിണറായി വിജയനും അതേ നിലയിലാണ് കാണുന്നത്. വർഗീയശക്തികൾക്കെതിരായ പോരാട്ടം ശക്തിപ്പെടാൻ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഇടതുപക്ഷവും സമവായത്തിലെത്തണം. 40 വർഷം പ്രവർത്തിച്ച ഇടതുമുന്നണി തങ്ങളെ സംബന്ധിച്ചിടത്തോളം അറിയാത്ത മുന്നണിയുമല്ല. പാർട്ടി ചുമതലപ്പെടുത്തിയതനുസരിച്ച് മുന്നണിപ്രവേശനകാര്യത്തിൽ ഇനി ഇടതുമുന്നണി നേതാക്കളുമായി ചർച്ച നടത്തും. താൻ രാജിവെച്ച രാജ്യസഭ സീറ്റുമായി ബന്ധെപ്പട്ട് ഇടതുമുന്നണിയുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും വീരേന്ദ്രകുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.