ജിദ്ദ സർവിസിന് അനുമതി ലഭിച്ചാൽ കരിപ്പൂർ പഴയ പ്രതാപത്തിലേക്ക് മടങ്ങും
text_fieldsകൊണ്ടോട്ടി: ജിദ്ദയിലേക്ക് നേരിട്ട് സർവിസിന് ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽതന്നെ കരിപ്പൂർ പഴയ പ്രതാപത്തിലേക്ക് വരും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നായി പത്ത് ലക്ഷത്തിലധികം പ്രവാസികൾ സൗദിയിലുണ്ടെന്നാണ് കണക്കുകൾ. ഇതിൽ ഭൂരിപക്ഷവും മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ്. ജിദ്ദ സർവിസിന് അനുമതി ലഭിക്കുന്നേതാെട നിലവിൽ നെടുമ്പാശ്ശേരി വഴി യാത്ര ചെയ്യുന്ന ഇവർ കരിപ്പൂരിനെയാകും ആശ്രയിക്കുക. നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് വിമാനങ്ങളും കരിപ്പൂരിലേക്ക് മടങ്ങിയെത്തും.
വിമാനത്താവള അതോറിറ്റിയുെട നേരത്തെയുളള പഠനപ്രകാരം കണ്ണൂർ യാഥാർഥ്യമാകുന്നതോെട കരിപ്പൂരിൽ 35 മുതൽ 40 ശതമാനം വരെ യാത്രക്കാരുടെ കുറവുണ്ടാകും. എന്നാൽ, തൊട്ടടുത്ത വർഷങ്ങളിൽതന്നെ ഇത് മറികടക്കാൻ സാധിക്കുമെന്നുമാണ് അതോറിറ്റിയുെട വിലയിരുത്തൽ. എന്നാൽ, ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ മാത്രമേ കരിപ്പൂരിന് നിലനിൽക്കാൻ സാധിക്കുകയുള്ളൂ. സർക്കാർ മേഖലയിലുള്ള കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം ഉംറ തീർഥാടകർ നഷ്ടമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
നിലവിൽ ഇൗ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കരിപ്പൂരിൽനിന്നും ജിദ്ദയിലേക്ക് സർവിസ് നടത്തുന്നതിന് സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്രം അംഗീകാരം നൽകണം. എന്നാൽ, ഇൗ ഫയൽ അനുമതി നൽകുന്നതിന് നിശ്ചയിക്കപ്പെട്ട ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനിലേക്ക് ഇതുവരെ എത്തിയിട്ടില്ല. കഴിഞ്ഞ ഒന്നര മാസമായി അതോറിറ്റി ആസ്ഥാനത്ത് കെട്ടിക്കിടക്കുകയാണ് ഇൗ റിപ്പോർട്ട്. കരിപ്പൂരിനെ തകർക്കാനുള്ള കളികളുടെ ഭാഗമാണിതെന്ന് സംശയിക്കപ്പെടുന്നു. ഇൗ വിഷയത്തിന് പരിഹാരം കാണുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
സൗദിക്ക് അനുമതി ലഭിച്ചാൽ തൊട്ടുപിറകെ എമിറേറ്റ്സും കരിപ്പൂരിലെത്തും. കരിപ്പൂരിൽനിന്നും സിംഗപ്പൂരിലേക്ക് സർവിസ് നടത്തുന്നതിന് തയാറായി മറ്റു വിദേശകമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച 2015-16 മാത്രമാണ് കരിപ്പൂർ നഷ്ടത്തിൽ പ്രവർത്തിച്ച ഏക വർഷം. തൊട്ടടുത്ത വർഷം ഏഴ് കോടിയും 2017-18ൽ 92 കോടിയുമാണ് കരിപ്പൂരിൽനിന്നും അതോറിറ്റിക്ക് ലാഭം മാത്രം കിട്ടിയത്്.
ഇൗ സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ലാഭം 162 കോടിയാണ്. ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ ഇത് 200 കോടിയായും വർധിക്കും. വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചെങ്കിലും കൂടുതൽ െചറിയ വിമാനങ്ങളുടെ സർവിസ് ആരംഭിച്ചായിരുന്നു കരിപ്പൂർ ലാഭത്തിലേക്ക് തിരിച്ചെത്തിയത്. 2015-16ൽ 23.05 ലക്ഷം പേർ യാത്ര ചെയ്തിരുന്നത് ഇൗ കഴിഞ്ഞ മാർച്ചിൽ 31.39 ലക്ഷമായി വർധിച്ചത് കൂടുതൽ സർവിസുകൾ ആരംഭിച്ചതിനാലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.