ജെ.ഇ.ഇ പരീക്ഷ: സൗകര്യമൊരുക്കണം –ഹൈകോടതി
text_fieldsകൊച്ചി: ഐ.ഐ.ടികളിലെ പ്രവേശനത്തിനുള്ള ജോയൻറ് എൻട്രൻസ് (അഡ്വാൻസ്ഡ്) പരീക്ഷക്ക് (ജെ.ഇ.ഇ) വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കാത്തപക്ഷം പരീക്ഷാർഥികൾക്ക് ഇന്ത്യയിലെത്തി പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ഹൈകോടതി.
വന്ദേഭാരതം പദ്ധതിയുടെ ഭാഗമായി സർവിസ് നടത്തുന്ന വിമാനങ്ങളിൽ പരീക്ഷാർഥികളായ വിദ്യാർഥികൾക്ക് സീറ്റ് ഉറപ്പാക്കാനും നിർബന്ധിത ക്വാറൻറീൻ ഇളവിനും നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് പി.വി. ആശ നിർദേശിച്ചു. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ വേണ്ടെന്ന തീരുമാനത്തിനെതിരെ ശാന്ത ഭാസ്കരൻ, സുരേഖ നവസരിക്കാർ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ജെ.ഇ.ഇ മെയിൻ പരീക്ഷക്ക് ദുബൈയിൽ കേന്ദ്രം ഉണ്ടെങ്കിലും അഡ്വാൻസ്ഡ് പരീക്ഷക്ക് സെൻറർ അനുവദിച്ചില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.