കരിപ്പൂരിൽ 17 സി.ഐ.എസ്.എഫുകാർക്ക് ജീവൻരക്ഷ പഥക്
text_fieldsകരിപ്പൂർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജീവൻരക്ഷ പഥക് പുരസ്കാരം കോഴിക്കോട് വിമാനത്താവളത്തിൽ 17 സി.ഐ.എസ്.എഫ് ജവാന്മാർക്ക്.
2020 ആഗസ്റ്റ് 20ന് നടന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനാണ് പുരസ്കാരം. രാജ്യത്ത് 29 പേർക്കാണ് ഈ ഇനത്തിൽ പുരസ്കാരം പ്രഖ്യാപിച്ചത്.
ഇൻസ്പെക്ടർ ജിതേന്ദർ കുമാർ, എസ്.ഐമാരായ പ്രവീൺ അശോക് പവാർ, എസ്.പി. സഞ്ജയ്, എ.എസ്.ഐമാരായ ശുഭേന്ദു വിക്രം സിങ്, നിതിൻ ഷാ, കോൺസ്റ്റബിൾമാരായ ജോഷി ജോസഫ്, എസ്. അജീഷ്, കെ. അഭിലാഷ്, സി. ഷിനോജ്, കുമാർ ബൈലാൽ, എ. സമ്പത്ത്, അലേഖ പുജാരി, കെ. റിജിൻരാജ്, അഷ്ഫാഖ് മുഹമ്മദ്, സന്ദീപ് യാദവ്, പിങ്കു ഒറാൺ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.