Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാർക്ക്...

സർക്കാർ ജീവനക്കാർക്ക് ‘ജീവാനന്ദ’വുമായി സംസ്ഥാനം: വിരമിച്ചാൽ പ്രതിമാസം നിശ്ചിത തുക ലഭിക്കും

text_fields
bookmark_border
സർക്കാർ ജീവനക്കാർക്ക് ‘ജീവാനന്ദ’വുമായി സംസ്ഥാനം: വിരമിച്ചാൽ പ്രതിമാസം നിശ്ചിത തുക ലഭിക്കും
cancel

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും നിശ്ചിത തുക ലഭ്യമാകുന്ന തരത്തിൽ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. 'ജീവാനന്ദം" എന്ന പേരിൽ ഇൻഷ്വറൻസ് വകുപ്പ് വഴിയാണ് ഇത് നടപ്പാക്കുക. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മാസം തോറും നിശ്ചിത തുക ഈടാക്കിയായിരിക്കും പദ്ധതി നടത്തിപ്പ്.

പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ആക്ച്വറിയെ ചുമതലപ്പെടുത്തുന്നതിനും സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് വഴി നടപ്പിലാക്കുന്നതിനും അനുമതി നൽകി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, ജീവനക്കാരുടെ ശമ്പള വിഹിതം പിടിച്ചു കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന “ജീവാനന്ദം” പദ്ധതി സർക്കാറിന്റെ ‘ക്രൂരാനന്ദ’മാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് അഭിപ്രായപ്പെട്ടു. ആന്വിറ്റിയുടെ പേരിൽ ജീവനക്കാരന്റെ ശമ്പളം പിടിക്കുന്ന ഒരേർപ്പാടും ജീവനക്കാർ അംഗീകരിക്കില്ല. എട്ടുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ ജീവനക്കാരുടെ 15 മാസത്തെ ശമ്പളം സർക്കാർ കവർന്നെടുത്തു. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക വരുമാനമായി ലഭിക്കുന്ന പുതിയ പദ്ധതി ആവശ്യമില്ല. ഇടതു മുന്നണി സർക്കാർ വാഗ്ദാനം ചെയ്തപോലെ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിച്ചാൽ മതി -അദ്ദേഹം പറഞ്ഞു.

ഡി.എ ഇനത്തിൽ ഓരോ മാസവും ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളത്തിൻ്റെ അഞ്ചിലൊന്ന് നിഷേധിക്കുന്നു. മെഡിസെപ്പിന്റെ പേരിൽ പ്രതിമാസം 500 രൂപയും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പത്ത് ശതമാനം പെൻഷൻ വിഹിതമായും ഈടാക്കുന്നു. ഇതിനു പുറമേ ആന്വിറ്റിയുടെ പേരിൽ ശമ്പളം പിടിക്കാൻ ജീവനക്കാർ അനുവദിക്കില്ല. ജീവനക്കാരെ ബാധിക്കുന്ന കാതലായ വിഷയത്തിൽ സർവിസ് സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കറവപ്പശുവല്ല സർക്കാർ ജീവനക്കാർ എന്ന് ഇടതുഭരണം തിരിച്ചറിയണം.

ഗ്രാറ്റുവിറ്റി തുകയോ പെൻഷൻ കമ്യൂട്ടേഷൻ തുകയോ ടെർമിനൽ സറണ്ടർ തുകയും ആന്വിറ്റിയിലേക്ക് മാറ്റാനുള്ള ഏതു ശ്രമവും എതിർത്ത് തോൽപിക്കും. എസ് എൽ ഐ, ജി ഐ എസ് പോലെ ജീവനാന്ദം പദ്ധതിയും മാറ്റുന്നതിനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ്. പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് പി. അജിത, ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻറ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ. ബിനു എന്നിവർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeevanandamAnnuity
News Summary - jeevanandam Annuity Plan for state govt employees
Next Story