ജെസ്നയുടെ തിരോധനം; അഞ്ച് സഹപാഠികളുടെ പങ്ക് അന്വേഷിച്ചില്ലെന്ന് പിതാവ്
text_fieldsതിരുവനന്തപുരം: ജെസ്ന മരിയ ജെയിംസ് തിരോധനക്കേസിൽ സി.ബി.ഐയുടെ അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹരജി കോടതി സ്വീകരിച്ചു. ഹരജിയിൽ സി.ബി.ഐക്ക് ആക്ഷേപം സമർപ്പിക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ച നൽകി. മുണ്ടക്കയത്തുനിന്ന് ആറുവർഷം മുമ്പ് കാണാതായ ജെസ്നയുടെ കൂടെ പഠിച്ച അഞ്ചുപേരിലേക്ക് സി.ബി.ഐ അന്വേഷണമെത്തിയില്ലെന്ന് ഹരജിയിൽ പറയുന്നു. ഡിഗ്രിക്ക് കൂടെ പഠിച്ച സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ട്. ജെസ്നക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായതിന്റെ കാരണങ്ങൾ സി.ബി.ഐ പരിശോധിച്ചില്ല. കോളജിനുപുറത്ത് എൻ.എസ്.എസ് ക്യാമ്പുകൾക്ക് പോയതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്നും സി.ബി.ഐ അന്വേഷണം പരാജയമാണെന്നും ഹരജി കുറ്റപ്പെടുത്തുന്നു.
അന്വേഷണമവസാനിപ്പിക്കാൻ അനുമതി തേടി സി.ബി.ഐ നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. തിരോധാനത്തിനുപിന്നിൽ മത, തീവ്രവാദ സംഘടനകൾക്ക് ബന്ധമില്ലെന്നും കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ കണ്ടെത്തലുകൾക്ക് സമാനമാണ് സി.ബി.ഐ കണ്ടെത്തലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.