ജസ്നയെ കാണാതായിട്ട് ഏഴുമാസം; ഒരു തുമ്പുമില്ലാതെ അന്വേഷണം നിലച്ചു
text_fieldsകോട്ടയം: ഏഴുമാസം പിന്നിട്ടിട്ടും തെളിവ് കണ്ടെത്താനാകാതെ ജസ്നയുടെ തിരോധാന അന്വേഷണം നിലച്ചു. മുക്കൂട്ടുതറയില്‍നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാംവർഷ വിദ്യാർഥിനി ജസ്ന മരിയയിലേക്കെത്താൻ സഹായകമായ തെളിവ് ലോക്കൽ പൊലീസിന് കണ്ടെത്താനായില്ല.
തുടർന്ന് െഎ.ജി. മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ നീക്കവും ഫലപ്രദമായില്ല. ഇതിനിടെ, സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. രണ്ടുലക്ഷം ഫോണ്‍കോളുകള്‍ ശേഖരിച്ചതില്‍നിന്ന് തെരഞ്ഞെടുത്ത മുന്നൂറോളം കോളുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
മുണ്ടക്കയത്തെ സി.സി ടി.വിയില്‍ ജസ്നയോട് രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ദൃശ്യം ലഭിച്ചത് മാത്രമാണ് ഏകനേട്ടം. ഇതിനൊപ്പം നോട്ടുബുക്കുകളും മൊബൈൽ മെസേജുകളും ഏതാനും ഊമക്കത്തുകളും കിട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ കേസ് ഏറ്റെടുക്കണമെന്ന് പൊലീസ് ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടും താൽപര്യം കാണിച്ചിട്ടില്ല. പൊലീസിന് തെളിവുകിട്ടാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് വിമുഖത കാണിക്കുന്നത്.
മാർച്ച് 22ന് രാവിലെ 10.30ന് പിതൃസഹോദരിയുടെ വീട്ടിലേക്കുപോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. അന്വേഷണത്തിൽ സൂചന കിട്ടാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം സി.ബി.െഎയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് ജസ്നയുടെ സഹോദരൻ ഹൈകോടതിയെ സമീപിച്ചപ്പോഴും അന്വേഷണം ശരിയായ ദിശയിലാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇതിനിടെയുണ്ടായ മഹാപ്രളയത്തിന് പൊലീസ് രക്ഷാപ്രവർത്തനത്തിന് ശ്രദ്ധകൊടുത്തതോടെ അന്വേഷണം പൂർണമായി നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.