ജെസ്ന തിരോധാനം: അന്വേഷണസംഘം ബംഗളൂരുവിൽ; തുമ്പൊന്നും കിട്ടിയില്ല
text_fieldsബംഗളൂരു: കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലെത്തി പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ജെസ്നയോട് സാമ്യമുള്ള പെൺകുട്ടിയെയും യുവാവിനെയും നഗരത്തിൽ കണ്ടതായി സൂചന ലഭിച്ചതിനെ തുടർന്നാണ് വടശ്ശേരിക്കര എസ്.ഐ എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം ബുധനാഴ്ച ബംഗളൂരുവിലെത്തിയത്. ധർമരാമിലെ ആശ്വാസഭവനിലും ചികിത്സ തേടിയെന്നു പറയുന്ന നിംഹാൻസ് ആശുപത്രിയിലും പരിശോധന നടത്തിയെങ്കിലും പൊലീസിന് തെളിവുകളൊന്നും കണ്ടെത്താനായില്ല.
ആശ്വാസ ഭവനിലെ ജീവനക്കാരനായ പൂവരണി സ്വദേശിയാണ് ജസ്നയും യുവാവും ഇവിടെ വന്നിരുന്നതായി ആേൻറാ ആൻറണി എം.പിയോട് വെളിപ്പെടുത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ആശ്വാസഭവനിലെത്തി അന്വേഷണസംഘം സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുകയായിരുന്നു. എന്നാൽ, തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് എസ്.ഐ മാധ്യമത്തോട് പറഞ്ഞു.
അതേസമയം, ജീവനക്കാരൻ പെൺകുട്ടിയെ കണ്ടെന്ന മൊഴിയിൽ ഉറച്ചുനിൽക്കുന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. നിംഹാൻസ് ആശുപത്രിയിലെത്തി രേഖകൾ പരിശോധിച്ച സംഘം, ജീവനക്കാരെ ജെസ്നയുടെ ഫോട്ടോ കാണിച്ചിട്ടും ഫലമുണ്ടായില്ല. ഇവരാരും പെൺകുട്ടിയെ കണ്ടില്ലെന്ന മറുപടിയാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.