വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; നെടുമ്പാശേരിയിൽ ജെറ്റ് എയർവേയ്സിൽ പരിശോധന
text_fieldsനെടുമ്പാശ്ശേരി:വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈൽ ഫോണിൽ വീഡിയോഷൂട്ട് ചെയ്തയാൾ പോലീസ് പിടിയിലായി. തൃശൂർ അരണാട്ടുകര കരിപ്പായി വീട്ടിൽ ക്ലിൻസ് വർഗീസ് (26)ആണ് നെടുമ്പാശ്ശേരിപോലീസിെൻ്റ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക്12.05 നുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിൽ കൊച്ചിയിൽ നിന്ന് മുംബൈയിലേയ്ക്ക് പോകാനെത്തിയതാണ് ക്ലിൻസ്. ഇയാൾക്കൊപ്പം സുഹൃത്തായ അജയ്മേനോനും ഉണ്ടായിരുന്നു. ജെറ്റ്എയർവേസ് വിമാനത്തിൽ ബോർഡിങ്നടക്കുകയായിരുന്നു. മുംബൈയിലേയ്ക്കുള്ള യാത്രക്കാരനായിരുന്നു ക്ലിൻസ്. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ഇയാൾ മൊബൈൽ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്തു.
ഹാപ്പിബോംബ് ഉപയോഗിച്ച് ഈ വിമാനം തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു വീഡിയോയിലെ സന്ദേശം. ഇക്കാര്യം വിമാനത്തിനകത്തുണ്ടായിരുന്നു സുഹൃത്തിനേയും ഇയാൾ അറിയിച്ചു. സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടി. സുരക്ഷ ഉറപ്പാക്കുന്നതിെൻ്റ ഭാഗമായി വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി വിമാനം വിശദമായി പരിശോധിച്ച്ു. സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയായശേഷം 2.05 ന് വിമാനം മുംബൈയിലേക്ക് പോയി.
പിടിയിലായ യാത്രക്കാരനെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. തന്ത്രപ്രധാനമായ സ്ഥലത്ത് പൊതുജനങ്ങൾക്ക് പരിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിൽ ബോധപൂർവ്വം ഭീഷണിമുഴക്കിയതിന് ഐ.പി.സി 118 ബി വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പതിനായിരം രൂപ പിഴയോ മൂന്ന് വർഷം വരെ തടവ് ശിക്ഷയോ കിട്ടാവുന്ന കുറ്റമാണിതെന്ന് നെടുമ്പാശേരി സി.ഐ. പി.എം.ബൈജു വെളിപ്പെടുത്തി. ജെറ്റ് എയർവേയ്സ് വിമാനകമ്പനി ഇനി ഏറെ നാളത്തേക്ക് ഇയാൾക്ക് വിമാനയാത്ര വിലക്കികൊണ്ടുളള നടപടികളും സ്വീകരിക്കാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.