കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു
text_fieldsകുറ്റ്യാടി: കോടികൾ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച് അടച്ചു പൂട്ടിയ കുറ്റ്യാടി േഗാൾഡ് പാലസ് ജ്വല്ലറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പൊലീസ് മരവിച്ചിച്ചു.കുറ്റ്യാടി എസ്.ബി.െഎ ബ്രാഞ്ചിലെ അക്കൗണ്ടാണ് മരവിപ്പിച്ചതെന്ന് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സി.െഎ ടി.പി. ഫർഷാദ് പറഞ്ഞു.
അറസ്റ്റിലായ മാനേജിങ് പാർട്ണർ സബീറിെൻറ കുറ്റ്യാടിയിലെ മൂന്നു ബാങ്കുകളിലുള്ള അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു. നിക്ഷേപകരുടെ രേഖകളിൽ ഒപ്പുവെച്ച മാനേജിങ് പാർട്ണർ സബീർ, അവർക്ക് പണം സ്വീകരിച്ചതിന് ഇൗടായി തീയതി രേഖപ്പെടുത്താത്ത ചെക്കുകൾ നൽകിയിരുന്നു. മാനേജിങ് പാർട്ണർ എന്ന നിലയിൽ സബീർ തന്നെയാണ് ജ്വല്ലറിയുടെ ചെക്കുകളിലും ഒപ്പുവെച്ചിരിക്കുന്നത്.
ചെക്ക് നമ്പറും എഗ്രിമെൻറിൽ രേഖപ്പെടുത്തിയതു കാണാം. ബിസിനസ് പങ്കാളിയെന്ന നിലയിലാണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം 250ഓളം പരാതികളാണ് കുറ്റ്യാടി െപാലീസിൽ ലഭിച്ചത്. പരാതികളെ അടിസ്ഥാനമാക്കി ഇതുവരെ അഞ്ച്ു കേസുകളെടുത്തിട്ടുണ്ട്.
മരവിപ്പിച്ച അക്കൗണ്ടുകളിൽ വൻതുകകളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. പൂട്ടിയിട്ടിരിക്കുന്ന കുറ്റ്യാടിയിലെ ജ്വല്ലറി കസ്റ്റഡിയിലുള്ള സബീറിെൻറ സാന്നിധ്യത്തൽ ശനിയാഴ്ച പൊലീസ് തുറന്നു പരിശോധിക്കും. സബീറിനെ റൂറൽ എസ്.പിയും നാദാപുരം ഡിവൈ.എസ്.പിയും ചോദ്യം ചെയ്തിരുന്നു.
നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ജ്വല്ലറിയുടെ മറ്റ് ഉടമകളും പങ്കാളികളാണ് എന്നാണത്രെ പറഞ്ഞത്. നേരത്തെ ഒരു ഷെയർ ഉടമ മറ്റൊരു ജ്വല്ലറി തുടങ്ങാനായി നിക്ഷേപം പിൻവലിച്ചതാണ് ജ്വല്ലറിയുടെ പ്രവർത്തനം അവതാളത്തിലാക്കിയതെന്നു പറഞ്ഞതായി അറിയുന്നു. കേസിൽ ആദ്യ ഘട്ടത്തിൽ നാലുപേരെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.