ഉടുതുണിയില്ലാതെ മോഷ്ടാവ്; ജ്വല്ലറിയുടെ ചുമർ തുരന്ന് ആഭരണം കവർന്നു
text_fieldsകുറ്റ്യാടി: കക്കട്ടിൽ ടൗണിൽ ഉടുതുണിയില്ലാതെ എത്തിയ മോഷ്ടാവ് ജ്വല്ലറിയുടെ ചുമർ കുത്തിത്തുരന്ന് അരലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. കൈവേലി േറാഡ് ജങ്ഷനിലെ എ.ആർ ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് പ്രദർശനത്തിനായി ഗ്ലാസിട്ട അലമാരയിൽ സൂക്ഷിച്ച പതിനഞ്ച് പാദസരങ്ങൾ േമാഷ്ടിച്ചത്. സ്വർണാഭരണങ്ങൾ ലോക്കറിലായതിനാൽ നഷ്ടപ്പെട്ടില്ല.
ചൊവ്വാഴ്ച പുലർച്ച 1.15 നാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്മാക്കുന്നു. തലമറച്ച യുവാവ് ആദ്യം ജ്വല്ലറിയൂടെ മുൻഭാഗത്തുണ്ടായിരുന്ന രണ്ട് സി.സി.ടി.വി കാമറകൾ നശിപ്പിച്ചു. തുടർന്ന് പിൻഭാഗത്തെ കാമറയും നശിപ്പിച്ചു. കാമറകൾ കേബ്ൾ മുറിച്ച് ഇളക്കിമാറ്റിയ നിലയിലാണ്. അകത്തു കടന്ന് ഉള്ളിൽ എന്തോ പൊടി വിതറുന്നതായി ടി.വിയിൽ കാണുന്നുണ്ട്. പിന്നീട് അകത്തെ കാമറയും തകർത്തതിനാൽ പിന്നീടുള്ള കാര്യങ്ങൾ വ്യക്തമല്ല.
ഇരുപതിനടുത്ത് പ്രായമുള്ള െവളുത്ത നിറമുള്ള യുവാവ് പൂർണ നഗ്നനായാണ് അകത്തു കയറിയതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നതായി ഉടമ മന്നികണ്ടിയിൽ രാജൻ പറഞ്ഞു. ചുമരിൽ തുരന്ന ഭാഗത്തെ ഷോക്കേഴ്സിൽ നിന്ന് പാദസരങ്ങൾ എടുത്ത് ഇളക്കി താഴെയിട്ട ശേഷം അതിെൻറ വിടവിലൂടെയാണ് അകത്ത് കടന്നത്. കുറെ പാദസരങ്ങൾ നിലത്ത് വീണ് കിടപ്പുണ്ടായിരുന്നു. അതെടുത്തിട്ടില്ല.
യുവാവ് ആരോടോ സംസാരിക്കുന്നതായി കേൾക്കുന്നുണ്ട്. അതിനാൽ, സഹായിയായി മറ്റൊരാൾ കൂടിയുണ്ടെന്ന് കരുതുന്നതായി ഉടമ രാജൻ പറഞ്ഞു. നാദാപുരം ഡിവൈ.എസ്.പി കെ.കെ. സജീവ്, എ.എസ്.പി രാജ്പ്രസാദ്, കുറ്റ്യാടി എസ്.െഎ പി. റഫീഖ് എന്നിവർ സ്ഥലം സന്ദർശിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.