വീട്ടിൽ കയറി തോക്ക് ചൂണ്ടി അമ്മയുടെയും മകളുടെയും മാല കവർന്നു
text_fieldsബാലരാമപുരം: പട്ടപ്പകല്‍ വീട്ടിലെത്തി തോക്കു ചൂണ്ടി വീട്ടമ്മയുടെയും മകളുടെയും സ്വർണാഭരണം കവർന്നു. ഏഴു പവനാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 11.30 തോടെ മൊട്ടമൂട് ഗാന്ധിനഗര്‍ അയണിയറത്തലക്കല്‍ പുത്തന്‍വീട്ടില്‍ അനില്‍കു മാറിന്‍റെ വീട്ടിലായിരുന്നു സംഭവം.
അനില്‍കുമാറിന്‍റെ ഭാര്യ ജയശ്രീയും മകള്‍ അനിജയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ മോഷ്ടാവ് ബൈക്ക് വീട്ടിലേക്ക് കയറ്റി വയ്ക്കട്ടെ എന്ന് ജയശ്രീയോട് ചോദിച്ചു. വേറെ വാഹനങ്ങള്‍ വരാനുണ്ടെന്നും ബൈക്ക് അകത്ത് കയറ്റാന്‍ സാധിക്കില്ലെന്നും ജയശ്രീ മറുപടി നല്‍കിയതിനെ തുടര്‍ന്ന് മടങ്ങിയ ആള്‍ പെട്ടെന്ന് പുറകിലത്തെ വാതിലിലൂടെ വീട്ടിനുളളിലേക്ക് കടക്കുകയും ബാഗിലുണ്ടായിരുന്ന തോക്ക് ചൂണ്ടി ഇരുവരുടെയും മാലകള്‍ പൊട്ടിക്കുകയായിരുന്നു.
അനിജയുടെ മാലപൊട്ടിച്ചെങ്കിലും താലി നഷ്ടപെട്ടിട്ടില്ല. ജയശ്രീ മാല തിരിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും മാലയുടെ ഒരുഭാഗം നഷ്ടമായി. സമീപവാസിയും മോഷണക്കേസുകളിലുള്‍പ്പെടെ പ്രതിയായ രാജേഷാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നരുവാമൂട് എസ്‌ഐ.എസ്.എല്‍. അനില്‍കുമാര്‍ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. .തമിഴ്‌നാട് കേന്ദ്രീകരിച്ചും പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.