ജിഷ്ണു പ്രണോയ് ഓർമയായിട്ട് ഇന്ന് ഒരുവർഷം
text_fieldsനാദാപുരം: ജിഷ്ണു പ്രണോയിയുടെ ജ്വലിക്കുന്ന ഓർമക്കും മാതാപിതാക്കളുടെ നിയമ പോരാട്ടത്തിനും ഇന്നേക്ക് ഒരു വയസ്സ്. മകൻ എൻജിനീയറായി കാണാൻ മോഹിച്ച് തൃശൂർ പാമ്പാടി നെഹ്റു കോളജിലേക്കയച്ചപ്പോൾ അവർ ഓർത്തുകാണില്ല പുതുവർഷത്തിൽ ജീവനറ്റ മകനെ കാണേണ്ടിവരുമെന്ന്. 2017 ജനുവരി ആറിനാണ് കോളജിലെ ഹോസ്റ്റൽ മുറിയിൽ വളയം പൂവ്വം വയലിലെ ജിഷ്ണു പ്രണോയിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്. മകെൻറ മരണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കുടുംബത്തിെൻറ പോരാട്ടം തുടരുകയാണ്. ഒരു കമ്യൂണിസ്റ്റ് കുടുംബം അതേ പാർട്ടിയുടെ തന്നെ മുഖ്യമന്തിയെ പ്രതിരോധത്തിെൻറ മുൾമുനയിൽ നിർത്തിയ ഒന്നായിരുന്നു ജിഷ്ണുവിെൻറ മരണം.
സംഭവത്തിൽ കോളജ് പി.ആർ.ഒ വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ നാലുപേരെ കുറ്റക്കാരെന്നു കണ്ട് ചെയർമാൻ പി. കൃഷ്ണദാസ് നടപടിയെടുക്കുകയുണ്ടായി. തുടർന്ന് ചെയർമാൻ ഉൾപ്പെടെ അഞ്ചു പേർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാവുന്ന കാഴ്ചയാണ് കേരള സമൂഹം കണ്ടത്. കേസ് അട്ടിമറിക്കാൻ ലോക്കൽ പൊലീസ് നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ തിരിമറികളും മാധ്യമങ്ങൾ പുറത്തുവിട്ടു. ഹൈകോടതി ജഡ്ജിക്കെതിരെപോലും ആരോപണം ഉയർന്നുവന്ന കേസായി ജിഷ്ണു കേസ് മാറി. നീതിതേടിയുള്ള കുടുംബത്തിെൻറ ഡി.ജി.പി ഓഫിസ് മാർച്ചും പൊലീസ് മർദനവും കുഞ്ഞനുജത്തി നടത്തിയ നിരാഹാര സമരവും കേരള മനഃസാക്ഷിയെ പടിച്ചുകുലുക്കിയിരുന്നു. ഒടുവിൽ രാജ്യത്തിെൻറ പരമോന്നത നീതിപീoമായ സുപ്രീംകോടതി ജിഷ്ണു കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. ജിഷ്ണുവിെൻറ ഓർമ പുതുക്കുന്നതിെൻറ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ വീട്ടിൽ ജിഷ്ണുവിെൻറ സഹപാഠികളും ബന്ധുക്കളും ഒത്തുകൂടും. ജിഷ്ണുവിെൻറ ഓർമക്കായി വിടിന് മുന്നിൽ പിതാവ് പണി കഴിപ്പിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിക്കും. സി.പി.എമ്മും അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരൻ സത്യൻ നീലിമ വരച്ച ഛായാചിത്രം വീട്ടുകാർക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.