പാണക്കാട് കുടുംബവുമായി സമസ്തക്ക് എതിർപ്പില്ലെന്ന് ജിഫ്രി തങ്ങൾ; ആർക്കും വേർതിരിക്കാനാവില്ലെന്ന് സാദിഖലി തങ്ങൾ
text_fieldsദുബൈ: പാണക്കാട് കുടുംബവുമായി എതിർപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയും മുസ് ലിം ലീഗും തമ്മിലും താനും സാദിഖലി തങ്ങളും തമ്മിലും എതിർപ്പുണ്ടെന്ന് ചിലർ പറയുന്നു. ഭിന്നത ഉണ്ടെന്ന് വരുത്തി അകറ്റി നിർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ നടന്ന സമസ്ത മുഅല്ലീൻ വാർഷിക സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമസ്ത പറയുന്നത് പോലെ കേട്ടില്ലെങ്കിൽ തള്ളികളയും. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ ഏത് തരത്തിലുള്ള വിദ്യാഭ്യാസവുമായി ആർക്കും പോകാം. അതിന് ഇന്ത്യയിൽ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
അതേസമയം, സമസ്തയും പാണക്കാട് കുടുംബവും തമ്മിൽ ആർക്കും വേർതിരിക്കാനാവില്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സഈദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. പാലും വെള്ളവും ചേർത്താൽ വേർതിരിക്കാൻ സാധിക്കാത്ത വിധം പോലെയാണത്. ചില സംഭവ വികാസങ്ങൾ ഇടക്ക് ഉണ്ടാകാറുണ്ട്. അത് പരിഹരിക്കാവുന്നതാണ്. പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിച്ച് മുന്നോട്ടു പോകാനാവുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.