വഖഫ് വിഷയത്തിൽ സമസ്ത സമരത്തിനില്ലെന്ന് ജിഫ്രി തങ്ങൾ
text_fieldsവഖഫ് വിഷയത്തിൽ നിലപാട് മയപ്പെടുത്തി സമസ്ത. സമസ്ത സമരത്തിനില്ലെന്നും ഒരു പാർട്ടിയോടും അകലമില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
സമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി മുത്തു കോയ തങ്ങൾ പറഞ്ഞു. പ്രതിഷേധ പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനുമാണ് സമസ്ത തീരുമാനിച്ചത്. അതിനിടെ വിഷയം സംസാരിച്ചു തീർക്കണമെന്ന് മുഖ്യമന്ത്രി ഇങ്ങോണ്ട് ആവശ്യപ്പെടുകയായിരുന്നു. മാന്യമായാണ് മുഖ്യമന്ത്രി ഇടപെട്ടത്. തുടർ നടപടികൾ മരവിപ്പിച്ചുവെന്നും മറ്റു കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്തയെ സംബന്ധിച്ചിടത്തോളം സമരം എന്നൊരു സംഗതിയില്ലെന്നും ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്‍റെ റാലി രാഷ്ട്രീയ റാലിയാണെന്നും അതിൽ പെങ്കടുക്കുന്നത് ലീഗുകാരാണ് തീരുമാനിക്കേണ്ടതെന്നും തങ്ങൾ പറഞ്ഞു. പൊതുകോർഡിനേഷൻ കമ്മിറ്റിയെന്നത് സമസ്തക്കില്ലെന്നും അത് ആവശ്യം വരുേമ്പാൾ തങ്ങൻമാരൊക്കെ വിളിക്കുേമ്പാൾ കൂടി ചർച്ച ചെയ്യാമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ തുരുമാനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ ഡിസംബർ ഒമ്പതിന് മുസ്ലിം ലീഗ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രതികരണം. മുസ്ലിം സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റി വിളിച്ചു കൂട്ടുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമരം ആസൂത്രണം ചെയ്തത്. ശേഷം, പ്രബല കക്ഷിയായ സമസ്ത നാടകീയമായി പിൻമാറുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് ചർച്ചക്ക് വിളിച്ചതോടെയാണ് സമസ്ത നിലപാട് മയപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും എൽ.ഡി.എഫിന്‍റെയും രാഷ്ട്രീയ വിജയമായാണ് സമസ്തയുടെ പിൻമാറ്റം വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.