Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമ്യൂണിസ്റ്റ്​ വിരുദ്ധ...

കമ്യൂണിസ്റ്റ്​ വിരുദ്ധ പ്രമേയം തന്‍റെ അറിവോടെയല്ലെന്ന് ജിഫ്​രി തങ്ങൾ

text_fields
bookmark_border
Jifri Thangal
cancel

മലപ്പുറം: കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്​ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന സമസ്ത മലപ്പുറം ജില്ല സുവർണ ജൂബിലി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം തന്‍റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ. പ്രമേയത്തോടൊപ്പം തന്‍റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന്​ അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ജിഫ്രി തങ്ങളായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.

''ഇസ്​ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്​ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു'' -എന്നായിരുന്നു ഞായറാഴ്ച മലപ്പുറത്ത് നടന്ന സമസ്ത ജില്ല സമ്മേളനത്തിലെ പ്രമേയങ്ങളിലൊന്ന്.

സമസ്ത പാസാക്കിയ പ്രമേയത്തിലെ പ്രസക്ത ഭാഗങ്ങൾ

  • വിശ്വാസികളുടെ ജീവിതലക്ഷ്യം പരലോകജീവിത വിജയം മാത്രമായതിനാൽ, പ്രമാണങ്ങൾക്കും ഗവേഷണയോഗ്യരും സച്ചരിതരുമായ ആദ്യകാല പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ ഉൾക്കൊണ്ടും മാത്രം മതവിഷയങ്ങളിലും അനുബന്ധമായ ഭൗതികവിഷയങ്ങളിലും നിലപാടെടുക്കണമെന്നും മുഴുവൻ മുസ്‌ലിം മതസംഘടനകളോടും പരമ്പരാഗതവും സച്ചരിതരായ സലഫിന്റെ മാർഗവുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളെ പിന്തുടർന്ന് ഐഹിക-പാരത്രിക ജീവിതവിജയം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാകണമെന്നും മുസ്‌ലിം ബഹുജനങ്ങളോട് ഈ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെടുന്നു.
  • സമുദായ പുരോഗതിയുടെ നാനാതുറകളിൽ അതുല്യവും അഭിമാനകരവുമായ നേട്ടങ്ങൾ ഉറപ്പുവരുത്തിയ കേരളത്തിലെ ഉലമ-ഉമറാ ബന്ധം ഊഷ്മളമായി നിലനിൽക്കേണ്ട കാര്യം ഈ സമ്മേളനം ഊന്നിപ്പറയുകയും സമുദായശത്രുക്കൾ മുതലെടുപ്പ് നടത്തി ഛിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് സംഘടനാ പ്രവർത്തകരും മുസ്‌ലിം ബഹുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
  • ഇസ്‌ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാധ്യാപനം നൽകുന്ന കമ്മ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്‌ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്യുന്നു.
  • കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുന്ന വിധം വിവിധ മതവിശ്വാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം കേരളത്തിൽ നടക്കുന്ന ധ്രുവീകരണത്തിൽ ഈ സമ്മേളനം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും, നിയമം കൈയിലെടുക്കാനും നിരപരാധികളെ വകവരുത്താനും ഒരു മതവും അനുവദിക്കാതിരുന്നിട്ടും മതങ്ങളുടെ പേരിൽ സംഘർഷവും സായുധനീക്കങ്ങളും നടത്തുന്നവരെ അതത് മതവിശ്വാസികൾ തിരിച്ചറിയണമെന്ന് ഈ സമ്മേളനം പ്രമേയം മുഖേന ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു.
  • വൈവാഹികജീവിതത്തിന് ശാരീരികവും വൈകാരികവുമായ പശ്ചാത്തലം അനിഷേധ്യമായി നിലനിൽക്കെ, വോട്ടവകാശമുള്ള 18 വയസ്സ് പൂർത്തിയായിട്ടും ധാർമികമായി ജീവിതപങ്കാളിയെ സ്വീകരിക്കാൻ പാടില്ലെന്ന പാർലമെന്റ് സെലക്ട് കമ്മിറ്റിക്ക് വിട്ട ബിൽ പൗരാവകാശ ലംഘനമാണെന്നും ഉന്നതവിദ്യാഭ്യാസവും തൊഴിൽപരിശീലനവും നേടേണ്ടവർക്ക് അതിനും വൈവാഹികജീവിതം താൽപര്യപ്പെടുന്നവർക്ക് അതിനും സാധിക്കുന്നവിധം പെൺകുട്ടികളുടെ വിവാഹപ്രായം നിലനിറുത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഈ സമ്മേളനം കേന്ദ്ര ഗവൺമെന്‍റിനോട് ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ ഉറപ്പ് പാലിക്കണം -സുന്നി മഹല്ല് ഫെഡറേഷന്‍

ചേ​ളാ​രി: വ​ഖ​ഫ് ബോ​ര്‍ഡ് നി​യ​മ​ന​ങ്ങ​ള്‍ പി.​എ​സ്.​സി​ക്ക് വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​സ്ത പ്ര​തി​നി​ധി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ച് വ​രു​ത്തി മു​ഖ്യ​മ​ന്ത്രി ന​ല്‍കി​യ ഉ​റ​പ്പ് ആ​ഴ്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും പാ​ലി​ക്ക​പ്പെ​ടാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന്​ സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. നി​ർ​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്ത് ആ​ശ​ങ്ക​ക​ള്‍ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നും സ​മ​സ്ത​ക്ക് ന​ല്‍കി​യ വാ​ക്ക് എ​ത്ര​യും വേ​ഗം പാ​ലി​ക്ക​ണ​മെ​ന്നും വ​ഖ​ഫ് ബോ​ര്‍ഡ് നി​യ​മ​ന​ങ്ങ​ള്‍ പി.​എ​സ്.​സി​ക്ക് വി​ട്ട ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaMuhammad Jifri Muthukkoya Thangal
News Summary - Jifri Thangal said the anti-communist resolution was not with his knowledge
Next Story