ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ അബ്ദുൾ അസീസ്. നിയമപരമായും ജനാധിപ ത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദ ം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. വിജയിച്ചവർ ആഹ്ലാദിക്കുകയും പരാജയപ്പെട്ടവർ അവിവേകം കാണിക്കുകയും ചെയ്യരുത്. രാജ്യത്ത് സമാധാനം വേണം. ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം പറഞ്ഞു.
വിധിയെ നീതി എന്ന് വിളിക്കാനാവില്ല- എസ്.ഐ.ഒ
ന്യൂഡൽഹി: ബാബരി വിധിയെ നീതി എന്ന് വിളിക്കാൻ കഴിയില്ലെന്ന് എസ്.ഐ.ഒ. സമാധാനത്തിനും ഭരണഘടന അനുസരിക്കുന്നതിനുമായി ഞങ്ങൾ വിധി അംഗീകരിക്കുന്നു, പക്ഷേ അതിനെ നീതി എന്ന് വിളിക്കാൻ കഴിയില്ല. ബാബരി മസ്ജിദിനായുള്ള നിയമ പോരാട്ടം ഭൂമിയോ 2.7 ഏക്കറോ 5 ഏക്കറോ ആയിരുന്നില്ല. ഇത് നീതിക്ക് വേണ്ടിയായിരുന്നു. മസ്ജിദ് പൊളിച്ചത് ലംഘനമാണെന്ന് അംഗീകരിച്ചിട്ടും നീതി ലഭ്യമാക്കുന്നതിൽ തീരുമാനം പരാജയപ്പെട്ടതായും എസ്.ഐ.ഒ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.