വോളിബാൾ തറവാടിന്റെ അമ്മച്ചിക്ക് നാടിന്‍റെ യാത്രാമൊഴി
text_fieldsപേരാവൂർ: ഇന്ത്യൻ വോളിബാൾ ചരിത്രത്തിന്റെ അവിഭാജ്യ ഘടകവും വോളിബാളിന്റെ കായിക ഭൂപടത്തിലേക്കു തന്റെ എട്ടു മക്കളെയും സംഭാവന നൽകിയ വോളിബാൾ തറവാടിന്റെ അമ്മച്ചിക്ക് യാത്ര മൊഴി. വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ മൃതദേഹം പേരാവൂർ സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
നാടിന്റെ നാനാ തുറയിലുള്ള വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചു. രാവിലെ 10.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് സംസ്കാര ശുശ്രൂഷകൾക്ക് പേരാവൂർ സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ ശുശ്രുഷകൾക്ക് ബിഷപ്പ് എമിറേറ്റ്സ് മാർ ജോർജ് വലിയമറ്റം ഡോ. തോമസ് കൊച്ചുകരോട്ട്, ഫാ. ജെറോം നടുവത്താനിൽ എന്നിവർ കാർമികത്വം വഹിച്ചു.
നിരവധി വൈദികരും സന്യസ്തരും, ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹിക-സാംസ് കാരിക- കായിക മേഖലകളിലെ പ്രമുഖർ സംസ്കാര ശുശ്രൂഷയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.