ജിംസിത്ത് അമ്പലപ്പാടിന് ഡോ. അംബേദ്ക്കർ നാഷനൽ അവാർഡ്
text_fieldsകോഴിക്കോട്: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ നാഷനൽ അവാർഡിന് യുവ സംവിധായകനും ഫോക്ലോർ ഗവേഷകനുമായ ജിംസിത്ത് അമ്പലപ്പാട് അർഹനായി.
വയനാടൻ ആദിവാസി വിഭാഗമായ പണിയ സമുദായത്തിന്റെ ജീവിത പശ്ചാത്തലവും അവരുടെ കലാരൂപമായ വട്ടക്കളിയും പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയാണ് അവാർഡിനായി പരിഗണിച്ചത്. കല, സാഹിത്യം, സാമൂഹികപ്രവർത്തനം എന്നീ മേഖലകളിലെ പ്രതിഭകൾക്കാണ് അവാർഡ്.
ഡിസംബർ എട്ടിന് ന്യൂഡൽഹി പഞ്ചശീൽ ആശ്രമത്തിലെ അംബേദ്കർ മണ്ഡപത്തിൽ നടക്കുന്ന ദലിത് സാഹിത്യ അക്കാദമിയുടെ നാൽപ്പതാമത് സമ്മേളനത്തിൽ പുരസ്‌കാരം ജിംസിത്ത് അമ്പലപ്പാട് ഏറ്റുവാങ്ങും.
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആംഗീകാരം, കേരള മാപ്പിളകലാ അക്കാദമി അവാർഡ്(2022), മണിമുഴക്കം കലാഭവൻ മണി പുരസ്‌കാരം(2023) തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ജിംസിത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ചേളന്നൂർ അമ്പലപ്പാട് സ്വദേശി വിശ്വനാഥൻ നായരുടെയും പ്രേമവല്ലിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.