റേഷൻ കാർഡുടമകളുടെ ഡിജിറ്റൽ വിവരങ്ങളിൽ ജിയോ മാപ്പിങ്
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനും അടിയന്തര ഇടപെടലുകൾക്കും റേഷൻകാർഡു ടമകളുടെ ഡിജിറ്റൽ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ജിയോ മാപ്പും ഒാൺലൈൻ സംവിധാനവ ും തയാറാക്കുന്നു. വൈറസ് ബാധിതർ, സമ്പർക്ക വലയങ്ങളിലുള്ളവർ എന്നിവ മാപ്പിൽ അടയാള പ്പെടുത്തുകയും ഇത് കേന്ദ്രീകരിച്ച് സാേങ്കതിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് െഎ.ടി മിഷെൻറയും ആരോഗ്യ വകുപ്പിെൻറയും പ്രത്യേക ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ജനസംഖ്യയിൽ 90 ശതമാനത്തിെൻറയും ഡിജിറ്റൽ വിവരങ്ങൾ റേഷൻ ഡേറ്റാബേസിൽ ലഭ്യമാണ്. സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും ഡിജിറ്റൽ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഇതോടൊപ്പം ഒാരോ റേഷൻ കടയിൽനിന്നും സാധനം വാങ്ങുന്ന കുടുംബങ്ങളുടെ വയസ്സ് അടക്കം വിശദാംശങ്ങൾ ഡേറ്റാ ശേഖരത്തിൽ ലഭ്യമാണ്. കുട്ടികൾ, 60 വയസ്സിന് മുകളിലുള്ളവർ, സ്ത്രീകൾ, തുടങ്ങി സൂക്ഷ്മവിവരങ്ങൾ പോലും ഇതിൽ കിട്ടും. വിശാലമായ ഇൗ വിവരശേഖരത്തിൽനിന്ന് പേരും വയസ്സും ഒഴികെ വിശദാംശങ്ങൾ ഒഴിവാക്കിയാണ് കോവിഡ് പ്രതിരോധത്തിനുള്ള ജിയോ മാപ്പിങ്ങിനായി ഉപയോഗപ്പെടുത്തുക.
ഇത് സംബന്ധിച്ച് രൂപരേഖ തയാറാക്കുന്നതിനുള്ള ഉന്നതതല യോഗം ചൊവ്വാഴ്ച ചേർന്ന് സാധ്യമാകും വേഗത്തിൽ മാപ്പിങ് പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് പ്രായം കൂടിയവരെയാണ്. ഇത്തരത്തിൽ ഏതെങ്കിലും മേഖലയിൽ രോഗബാധയുണ്ടാൽ ആ പ്രദേശത്തെ ജിയോ മാപ്പിെൻറ സഹായത്തോടെ പ്രായമായവരുടെ വിവരങ്ങളെടുക്കാനും വേഗത്തിൽ മുൻകരുതൽ സ്വീകരിക്കാനും കഴിയും. ഇതോടൊപ്പം പ്രദേശത്തെ സർക്കാർ-സ്വകാര്യ ആശുപത്രികൾ, വെൻറിലേറ്റർ സൗകര്യം, കിടക്കകളുടെ ലഭ്യത, ആംബുലൻസ് ലഭ്യത, ഗതാഗത സൗകര്യം, മറ്റ് ആരോഗ്യ സൗകര്യങ്ങൾ എന്നിവയും മാപ്പിൽ അടയാളപ്പെടുത്തും. ഏത് അടിയന്തര സാഹചര്യത്തിലും ആരോഗ്യപ്രവർത്തകർക്ക് വേഗത്തിലുള്ള ഇടപെടലുകൾക്ക് സഹായമാകുമെന്നാണ് കണക്കുകൂട്ടൽ.
ആരോഗ്യപ്രവർത്തകർക്കായി മൊബൈൽ ആപ്പും തയാറാക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാനും ഇവ ജിയോ മാപ്പിലും ഒാൺലൈൻ സംവിധാനത്തിലും ഉൾപ്പെടുത്താനുമാണ് ആപ് തയാറാക്കുന്നത്. ഇതോടൊപ്പം ഘട്ടംഘട്ടമായി ലഭ്യമാകുന്ന വിവരങ്ങളെല്ലാം മാപ്പിൽ ഉൾപ്പെടുത്തും. സാേങ്കതിക സംവിധാനങ്ങൾ കൂടി സജ്ജമാകുന്നതോടെ പ്രതിരോധനീക്കങ്ങൾ കൂടുതൽ ശക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.