ജിപ്സം വില്‍പനയില്‍ അഴിമതി; ഫാക്ട് സി.എം.ഡിയുടെ വീട്ടിലടക്കം റെയ്ഡ്
text_fieldsകൊച്ചി: ജിപ്സം വില കുറച്ച് വിറ്റ കേസില്‍ പൊതുമേഖല വളം നിര്‍മാണശാലയായ ഫാക്ട് എം.ഡിയുടെ വീട്ടിലടക്കം 24 ഇടങ്ങളില്‍ സി.ബി.ഐ റെയ്ഡ്. ഫാക്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജയ്വീര്‍ ശ്രീവാസ്തവയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കൊച്ചി, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, മുംബൈ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വീടുകളിലും ഏലൂര്‍ ഉദ്യോഗമണ്ഡല്‍ കോര്‍പറേറ്റ് ഓഫിസിലുമായിരുന്നു മിന്നല്‍ പരിശോധന. സി.എം.ഡി അടക്കമുള്ളവരെ പ്രതിചേര്‍ത്ത് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി (രണ്ട്) മുമ്പാകെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് റെയ്ഡ്. ജിപ്സം വില്‍പന കരാറിലൂടെ ഫാക്ടിന് 13.10 കോടിയുടെ നഷ്ടമുണ്ടായതായി സി.ബി.ഐ സ്ഥിരീകരിച്ചു. അഴിമതി വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടരുകയാണ്. കഴിഞ്ഞ നവംബറിലാണ് ഹൈദരാബാദ് കേന്ദ്രമായ എന്‍.എസ്.എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഫാക്ട് ജിപ്സം വില്‍പനക്ക് കരാര്‍ ഉണ്ടാക്കിയത്. ടണിന് 600 മുതല്‍ 2200 രൂപവരെ നിരക്കില്‍ വിറ്റിരുന്ന ജിപ്സം ഗൂഢാലോചനയത്തെുടര്‍ന്ന് 130 രൂപക്ക് നല്‍കിയെന്നാണ് കണ്ടത്തെല്‍. ഫാക്ടിന് കരാറിലൂടെ 13.10 കോടിയുടെ നഷ്ടം സംഭവിച്ചതായും സി.ബി.ഐ സ്ഥിരീകരിച്ചു. കരാര്‍ ഏറ്റെടുത്ത എന്‍.എസ്.എസ് കമ്പനി പിന്നീട് കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ല. സിമന്‍റ് നിര്‍മാണത്തിന് മാത്രമേ ജിപ്സം ഉപയോഗിക്കാവൂവെന്നും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും കരാറിലുണ്ടായിരുന്നു. എന്നാല്‍, 50 കിലോ വരുന്ന ഒരു പാക്കറ്റിന് 300 രൂപ നിരക്കില്‍ കമ്പനി ജിപ്സം വില്‍പന നടത്തിയെന്നും സി.ബി.ഐ കണ്ടത്തെി.
മാര്‍ക്കറ്റിങ് വിഭാഗം ജോയന്‍റ് ജനറല്‍ മാനേജര്‍, കോര്‍പറേറ്റ് ഫൈനാന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ചീഫ് സെയില്‍സ് മാനേജര്‍, ഡെപ്യൂട്ടി ചീഫ് സെയില്‍സ് മാനേജര്‍ (മാര്‍ക്കറ്റിങ് ഓപറേഷന്‍സ്) സ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കെതിരെയാണ് കേസ്. എന്‍.എസ്.എസ് കമ്പനിയുടെ ഹൈദരാബാദിലെയും മുംബൈയിലെയും രണ്ട് ഉടമകള്‍ക്കെതിരെയും ഹൈദരാബാദിലെ മറ്റൊരു കമ്പനിക്കെതിരെയും അന്വേഷണമുണ്ട്.
ഫാക്ട് വിജിലന്‍സ് വിഭാഗം നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ജിപ്സം വില്‍പനയില്‍ കോടികളുടെ അഴിമതി നടന്നതായി മാസങ്ങള്‍ക്കുമുമ്പേ വിജിലന്‍സ് വിഭാഗം സ്ഥിരീകരിച്ചിരുന്നു.
മൂന്ന് ചീഫ് ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര രാസവള മന്ത്രാലയത്തിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. എന്നാല്‍, ഡയറക്ടര്‍മാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് തടസ്സങ്ങളുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.