ജിഷ വധം: അമീറിന്‍റെ തുടരന്വേഷണ ഹരജി കോടതി തള്ളി
text_fieldsകൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം നടത്തണമെന്ന പ്രതി അമീറുൽ ഇസ് ലാമിന്‍റെ ഹരജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ. അനിൽകുമാറാണ് തള്ളിയത്. കേസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിൽ ശിക്ഷ വിധിക്കാനിരിക്കെ അമീറിന്‍റെ അഭിഭാഷകൻ പുതിയ ഹരജി സമർപ്പിച്ചത്.
അസം സ്വദേശിയായ അമീറിന് അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങൾ മനസിലായിട്ടില്ല. അതിനാൽ കേസ് തുടരന്വേഷണത്തിന് കേന്ദ്ര ഏജൻസിയെ ഏൽപിക്കാൻ ഉത്തരവിടണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിഭാഗം ഹരജി തള്ളിയ ജഡ്ജി, ഇപ്പോൾ ശിക്ഷയെ കുറിച്ച് മാത്രം പറഞ്ഞാൽ മതിയെന്നും ആവശ്യമെങ്കിൽ പിന്നീട് ഹരജി പരിഗണിക്കാമെന്നും ഉത്തരവിട്ടു.
അതിനിടെ, ജിഷയെ മുൻപരിചയമില്ലെന്നും തെറ്റായ കുറ്റമാണ് തനിക്കെതിരെ ചുമത്തിയതെന്നും അമീറുൽ ഇസ് ലാം കോടതിയിൽ പറഞ്ഞു. ഭാര്യയും മക്കളും ഉണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്ന് അമീർ മറുപടി നൽകി. മാതാപിതാക്കളെ കാണാൻ അനുവദിക്കണമെന്നും അമീർ ആവശ്യപ്പെട്ടു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായി കണ
ക്കാക്കരുതെന്നും പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.