അമീറുൽ ഇസ്ലാമിെൻറ അപ്പീൽ ഫയലിൽ സീകരിച്ചു
text_fieldsകൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ വധശിക്ഷക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നൽകിയ അപ്പീൽ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം സെഷൻസ് കോടതി വിധിച്ച വധശിക്ഷയുൾപ്പെടെ റദ്ദാക്കണമെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് പുനരന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നതാണ് അപ്പീൽ. സ്ത്രീകളുടെയും കുട്ടികളുടെയും കേസുമായി ബന്ധപ്പെട്ട പ്രത്യേക ഗവ. പ്ലീഡര്‍ സര്‍ക്കാറിനുവേണ്ടി നോട്ടീസ് െെകപ്പറ്റി.
പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വീട്ടില്‍ 2016 ഏപ്രില്‍ 28ന് വൈകീട്ടാണ് നിയമവിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അസം സ്വദേശിയായ അമീർ ജൂണില്‍ അറസ്റ്റിലായി. കഴിഞ്ഞ ഡിസംബര്‍ 14നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. സമൂഹത്തിെൻറ താൽപര്യമാണ് ശിക്ഷ വിധിക്കാനായി കോടതി പരിഗണിച്ചിരിക്കുന്നതെന്നാണ് അപ്പീൽ ഹരജിയിലെ വാദം. ഇക്കാര്യം വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. നിയമം പരിഗണിക്കാതെ സമൂഹതാൽപര്യംമാത്രം പരിഗണിച്ചുള്ള വിധി നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.