ജിഷ വധം: വധശിക്ഷയോ ജീവപര്യന്തമോ; അമീറിെൻറ വിധി 12 ഒാടെ
text_fields
െകാച്ചി: കൊലപാതകം അടക്കം അഞ്ചു വകുപ്പുകളിൽ കുറ്റക്കാരനായി കണ്ടെത്തിയ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിെൻറ ശിക്ഷ വിധി ബുധനാഴ്ച ഉച്ചക്ക് 12ഒാടെ കോടതി പ്രഖ്യാപിക്കും. വധശിക്ഷക്കായി, അപൂർവങ്ങളിൽ അപൂർവ കേസായി പരിഗണിക്കാൻ സുപ്രീം കോടതിയിലെയും ഹൈകോടതികളിലെയും വിധി ന്യായങ്ങൾ പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടും. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കരുതെന്നും പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നുമാവും പ്രതിഭാഗം വാദം.
302 ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 376 (എ) പ്രകാരം ആയുധമുപയോഗിച്ച് രഹസ്യഭാഗങ്ങളിൽ മുറിവേൽപിച്ച് പീഡിപ്പിച്ചതിനും പരമാവധി ലഭിക്കാവുന്നത് വധശിക്ഷയാണ്. 376ാം വകുപ്പ് പ്രകാരം പീഡനത്തിനും 449 ാം വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കടന്നതിനും ലഭിക്കാവുന്ന കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്.
പ്രതിക്കെതിരെ തെളിഞ്ഞ മറ്റൊരു കുറ്റം ഒരു വർഷം തടവ് ലഭിക്കാവുന്ന 342ാം വകുപ്പ് പ്രകാരമുള്ള അന്യായമായി തടഞ്ഞുവെക്കലാണ്.
ചൊവ്വാഴ്ച രാവിലെ 10.30 ഒാടെ കോടതിയിലെത്തിച്ച അമീറിനെ 11.15 ഒാടെയാണ് കുറ്റവാളിയായി പ്രഖ്യാപിച്ചത്. കോടതിയുടെ ഏറ്റവും പിന്നിലെ പ്രതിക്കൂട്ടിൽനിന്ന പ്രതിയെ ജഡ്ജിയുടെ ഇരിപ്പിടത്തിന് മുന്നിലേക്ക് വിളിപ്പിച്ചാണ് വിധി പറഞ്ഞുതുടങ്ങിയത്. ദ്വിഭാഷിയുടെ സഹായത്താൽ കുറ്റം മുഴുവൻ കേട്ട പ്രതി താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ പൊലീസ് പിടിച്ചുകൊണ്ടുവരുകയായിരുന്നെന്നും ബോധിപ്പിച്ചു. അമീറുൽ ഇസ്ലാമിന് ശിക്ഷ സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്നു കൂടി കേട്ട ശേഷമാവും ബുധനാഴ്ച വിധി പറയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.