ജിഷ വധം: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് നിർദേശം
text_fieldsകൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വിജിലൻസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം. വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്താൻ നിർദേശം നൽകണമെന്ന പ്രതിഭാഗം അഭിഭാഷകെൻറ വാദം പരിഗണിച്ചാണിത്. ജിഷ കേസ് വിചാരണ പാതിവഴിയിൽ എത്തിനിൽക്കെ വിജിലൻസ് സമാന്തര അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
അന്വേഷണത്തിൽ തുടക്കം മുതൽ പാളിച്ചയുണ്ടായെന്ന നിരീക്ഷണത്തോടെയാണ് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് റിപ്പോർട്ട് സമർപ്പിച്ചത്. ഇൗ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് വിചാരണയുടെ ആദ്യഘട്ടത്തിൽ പ്രതിഭാഗം അപേക്ഷ നൽകിയിരുന്നെങ്കിലും അന്തിമ കുറ്റപത്രം നൽകി വിചാരണഘട്ടത്തിലിരിക്കുന്ന കേസിൽ കോടതി അനുമതിയില്ലാതെ നടത്തിയ അന്വേഷണം അനുചിതവും നിയമ സംവിധാനത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കുറ്റപ്പെടുത്തി നിരസിച്ചിരുന്നു.
വിചാരണ പൂർത്തിയാകുന്ന ഘട്ടത്തിലും പ്രതിഭാഗം ഇൗ ആവശ്യം ഉന്നയിച്ചതോടെയാണ് റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിട്ടത്. അതിനിടെ, പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ബുധനാഴ്ച പൂർത്തിയായി. കുറുപ്പംപടി എസ്.െഎ സുനിൽ തോമസ്, ആലുവ സി.െഎ വിശാൽ ജോൺസൺ, ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജ എന്നിവരെയാണ് ബുധനാഴ്ച വിസ്തരിച്ചത്. അന്തിമവാദം ഇൗ മാസം 21ന് ആരംഭിക്കും. കഴിഞ്ഞദിവസം ജിഷയുടെ സഹോദരി ദീപെയയും പൊലീസ് ഉദ്യോഗസ്ഥൻ ഹബീബിനെയും വിസ്തരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.