ജിഷ വധം: വിചാരണ മാര്‍ച്ച് 13മുതല്‍
text_fields
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ മാര്‍ച്ച് 13മുതല്‍ വിചാരണ ആരംഭിക്കും. ആദ്യഘട്ടത്തില്‍ മാര്‍ച്ച് 13മുതല്‍ ഏപ്രില്‍ അഞ്ചുവരെ 21 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി തീരുമാനം. തുടര്‍ച്ചയായി തിങ്കള്‍ മുതല്‍ വെള്ളി വരെയാകും വിചാരണ നടക്കുക. ആദ്യ മൂന്ന് ദിവസം ജിഷയുടെ മാതാവടക്കം ആദ്യ മൂന്ന് സാക്ഷികളെയാകും വിസ്തരിക്കുക.
195 സാക്ഷികളുള്ള കേസില്‍ ആദ്യഘട്ടത്തിലെ 21 സാക്ഷികളുടെ വിസ്താരം കഴിഞ്ഞാല്‍ മറ്റ് സാക്ഷികളെ വിസ്തരിക്കാനായി സമന്‍സയക്കും. കേസിലെ ഏകപ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 28ന് വൈകുന്നേരം 5.30നും ആറിനുമിടെ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം.
ഇതിനുപുറമെ അതിക്രമിച്ചുകടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കുശേഷം തെളിവ് നശിപ്പിക്കല്‍, ദലിത് പീഡനനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. 195 സാക്ഷികളില്‍ അമ്പതിലേറെ പേര്‍ അസം, ബംഗാള്‍ സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.