Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ വധം: തുടരന്വേഷണം...

ജിഷ വധം: തുടരന്വേഷണം ആവശ്യ​പ്പെട്ട്​ പിതാവ്​ കോടതിയിൽ

text_fields
bookmark_border
ജിഷ വധം: തുടരന്വേഷണം ആവശ്യ​പ്പെട്ട്​ പിതാവ്​ കോടതിയിൽ
cancel

കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയെ സമീപിച്ചു. കേസിൽ  ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പാപ്പു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നാളെ വാദം കേൾക്കും.

ജിഷവധക്കേസ്​ അന്വേഷണസംഘത്തി​​െൻറ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് ഹരജിയിൽ  പാപ്പു പറയുന്നത്. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച്​ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. ജിഷയെ വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. പ്രതിയായ അമീറുൽ ഇസ്​ലാം ഒറ്റക്കാണ് കൊല നടത്തിയതെന്ന പൊലീസി​​െൻറ വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha murder case
News Summary - jisha murder: father papu demands detail enquiry, approaches court
Next Story