ജിഷ വധക്കേസ്: കുറ്റവിമുക്തനാക്കണമെന്ന് പ്രതി
text_fieldsകൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ വിചാരണനടപടി നിർത്തിവെച്ച് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം കോടതിയെ സമീപിച്ചു. അന്വേഷണത്തിൽ പാളിച്ചയുണ്ടാെയന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇൗ സാഹചര്യത്തിൽ വിചാരണനടപടി നിർത്തിവെക്കണമെന്നുമാണ് അഡ്വ.ബി. ആളൂർ വഴി അമീറുൽ ഇസ്ലാം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നത്. ഹരജി കോടതി അടുത്തദിവസം പരിഗണിക്കും.
വിജിലൻസ് സംസ്ഥാന സർക്കാറിന് നൽകിയ റിപ്പോർട്ട് വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജിയും നൽകിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്നും എഫ്.െഎ.ആർ നൽകിയതുമുതൽ കേസിെൻറ നടപടിക്രമങ്ങളിലും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതിലും വീഴ്ചയുണ്ടായിട്ടുണ്ടെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിലുണ്ടെന്നും ഹരജിയിൽ പറയുന്നു.
കേസിൽ ഇതുവരെ 11സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ദിവസങ്ങൾക്കുമുമ്പാണ് ജിഷ വധക്കേസ് അന്വേഷണത്തിൽ തുടക്കംമുതൽ പാളിച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാറിന് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ഏപ്രില്‍ 28ന് വൈകുന്നേരം 5.30നും ആറിനുമിടെ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറിവീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി അമീറുൽ ഇസ്ലാം ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് കുറ്റപത്രത്തിലെ ആരോപണം.
കേസിൽ രഹസ്യ വിചാരണയാണ് കോടതിമുമ്പാകെ നടന്നത്. കേസ് വീണ്ടും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും തെൻറ നിരപരാധിത്വം തെളിയിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം ഹൈകോടതി ചീഫ് ജസ്റ്റിസിനും ഗവർണർക്കും പ്രത്യേകം ഹരജികൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.