മകളുടെ ഘാതകന്റെ മരണത്തിന് കാത്തിരിക്കുന്നു -രാജേശ്വരി
text_fieldsകൊച്ചി: മകളെ കൊന്നവന് മരണശിക്ഷ ലഭിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. നിയമത്തിന് അവനെ കൊല്ലാന്‍ കഴിയില്ലെങ്കില്‍ തനിക്ക് വിട്ടുതരണമെന്നും പൊതുജനത്തെ കൊണ്ട് അയാൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. ജിഷയെ കോളജിലെ അധ്യാപകന്‍ നിരന്തരമായി ശല്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പട്ടിമറ്റം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ല. കോടതികളിലെ വ്യവഹാര ഭാഷ മലയാളമാക്കണമെന്നും അവര്‍ പറഞ്ഞു. 'പത്ത് കല്‍പനകള്‍' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരോടൊപ്പം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അവര്‍. നിലവിലെ അന്വേഷണ സംഘത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും കുറ്റവാളി ജയിലില്‍ സുഖവാസത്തിലാണെന്നും രാജേശ്വരി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.