കുറ്റപത്രമായില്ല, ശാസ്ത്രീയ തെളിവുകളുടെ പരിശോധനയും പൂർത്തിയായില്ല
text_fieldsതൃശൂർ: 93 നാൾ പിന്നിട്ട ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാംപ്രതിയും കേസിലെ നിർണായക കണ്ണിയെന്നും കരുതുന്ന വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേൽ അറസ്റ്റിലാവുന്നത് കേസെടുത്തതിെൻറ 58ാം നാളിൽ. ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അന്നുതന്നെ ആക്ഷേപമുയർന്ന കേസിൽ സംഭവത്തിെൻറ 38ാം നാളിൽ ഫെബ്രുവരി 12നാണ് കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. ഇവരെ ചോദ്യംചെയ്യാൻ വിളിച്ചു വരുത്തി മടക്കി അയച്ചശേഷമായിരുന്നു ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, മർദനം, മാനസിക പീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
ഒന്നും രണ്ടും പ്രതികളായ കൃഷ്ണദാസിനും പി.ആർ.ഒ സഞ്ജിത്തിനും ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഇരുവരെയും വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഇതിനിടെ കൊലപാതകക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാവുമ്പോഴും 90 നാൾ പിന്നിട്ടിട്ടും കേസിൽ കുറ്റപത്രമായിട്ടില്ല. രക്ത സാമ്പിളുകൾ, സി.സി ടി.വി ദൃശ്യങ്ങളുടെ വീണ്ടെടുപ്പ് തുടങ്ങിയ ശാസ്ത്രീയ പരിശോധനഫലങ്ങൾ ഇപ്പോഴും പൊലീസ് ശേഖരിച്ചിട്ടില്ല. കേസിെൻറ പ്രാധാന്യമനുസരിച്ച് മണിക്കൂറുകളും ദിവസങ്ങൾക്കുള്ളിലും ഫലം ലഭ്യമാക്കാമെന്നിരിേക്ക, പ്രാധാന്യമറിയിച്ച് ലാബുകൾക്ക് ഇതുവരെയും പൊലീസ് നിർേദശം നൽകിയിട്ടില്ല. പല ലാബ് റിപ്പോർട്ടുകളും ലഭ്യമായിട്ടില്ലെന്ന് ഐ.ജി അജിത് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.