കൃഷ്ണദാസിനെ ചോദ്യംചെയ്യുന്നത് വൈകും
text_fieldsതൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേലിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെയും പി.ആർ.ഒ സഞ്ജിത്തിനെയും വീണ്ടും ചോദ്യം ചെയ്യും. തുടർ അന്വേഷണത്തിന് വ്യക്തമായ രൂപരേഖ ഉണ്ടാക്കിയശേഷമായിരിക്കും ഇത്. കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽനിന്ന് വിമർശനമുയർന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ വൈകിപ്പിക്കുന്നത്. കരുതലോടെ നീങ്ങിയാൽ മതിയെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു പൊലീസിന് നിർേദശം നൽകിയിട്ടുണ്ട്. അടുത്ത ദിവസം പൊലീസിെൻറ ഉന്നതതല യോഗം ചേരുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഡി.ജി.പി പങ്കെടുക്കാൻ സാധ്യതയുണ്ട്.
വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസിലെ നാലാം പ്രതിയും കോളജിലെ ഇൻവിജിലേറ്ററുമായ സി.പി. പ്രവീൺ നാസിക്കിൽ വലയിലായിരുന്നു. എന്നാൽ, മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന ഹൈകോടതി ഉത്തരവ് വന്നതോടെ പിടികൂടാനായില്ല. എ.ഡി.ജി.പി തലത്തിൽ തുടങ്ങി പ്രത്യേക അന്വേഷണ സംഘം വരെയായി വന്‍ െപാലീസ് സംഘമാണ് പ്രതികളെ പിടികൂടാൻ ഇറങ്ങിയിരുന്നത്. തമിഴ്നാട്, മഹാരാഷ്ര്ട, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രതികള്‍ക്കായി അന്വേഷണം നടന്നു. മൂന്നുമാസമായ കേസിൽ ശക്തിവേലിനെ മാത്രമാണ് മുൻകൂർ ജാമ്യത്തിന് മുമ്പ് പിടികൂടാനായത്. എന്നാൽ, ഈ അറസ്റ്റും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.
ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തിട്ടും കേസിലെ ഒരു പ്രതിയെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായിട്ടില്ല. ഒന്നാം പ്രതി നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് മറ്റൊരു വിദ്യാർഥിയെ മർദിച്ചുവെന്ന കേസിലാണ് ജയിലില്‍ കിടന്നത്. വൈസ് പ്രിന്‍സിപ്പല്‍ എൻ.കെ. ശക്തിവേല്‍ അറസ്റ്റ് രേഖപ്പെടുത്തിയ രാത്രിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ മണിക്കൂറുകൾ മാത്രമാണ് ജയിലില്‍ കിടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.