ജിഷ്ണുവിൻെറ മരണം: വൈസ് പ്രിൻസിപ്പൽ അടക്കം മൂന്നു പേർക്കു സസ്പെൻഷൻ
text_fieldsതൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ കോളജ് വൈസ ്പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍. വിദ്യാര്‍ഥിയുടെ മരണത്തത്തെുടര്‍ന്ന് അക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ കോളജ് മാനേജ്മെന്‍റ് ചുമതലപ്പെടുത്തിയ മൂന്നംഗ കമീഷന്‍െറ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, കോളജ് പി.ആര്‍.ഒയും മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍െറ മകനുമായ കെ.വി. സഞ്ജിത്ത്, അധ്യാപകന്‍ സി.പി. പ്രവീണ്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. ജിഷ്ണുവിന്‍െറ മരണത്തെക്കുറിച്ച് ഏത്അന്വേഷണത്തോടും പൂര്‍ണമായും സഹകരിക്കുകയും പിന്തുണക്കുകയും ചെയ്യുമെന്ന് കോളജ് മാനേജ്മെന്‍റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റുഗ്രൂപ് മാനേജ്മെന്‍റ് ദു$ഖം രേഖപ്പെടുത്തി.കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേര്‍ന്ന് ആത്മാവിന്‍െറ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജിഷ്ണു പരീക്ഷയില്‍ കോപ്പിയടിക്കുന്നത് കണ്ടത്തെിയെന്ന് പറയപ്പെടുന്ന അധ്യാപകന്‍ സി.പി. പ്രവീണ്‍, വിദ്യാര്‍ഥികളെ മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് വിധേയരായ കെ.വി. സഞ്ജിത്ത്, ഡോ. എന്‍.കെ. ശക്തിവേല്‍ എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ കോളജ് മാനേജ്മെന്‍റ് സസ്പെന്‍ഷന്‍ നടപടി കൈക്കൊണ്ടിട്ടുള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ജിഷ്ണുവിനെ കോളജിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയത്. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പിടികൂടിയ കോളജിലെ ചില അധ്യാപകരും പി.ആര്‍.ഒ സഞ്ജിത്തും ചേര്‍ന്ന് ജിഷ്ണുവിനെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും അതില്‍ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ ഹോസ്റ്റലുകളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കാന്‍ മാനേജ്മെന്‍റ് ശ്രമിക്കുന്നു എന്ന പ്രചാരണം നടക്കുന്നതിനിടയിലാണ് വിവാദങ്ങള്‍ അല്‍പമെങ്കിലും ശമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരോപണ വിധേയരായ മൂന്നു പേര്‍ക്കെതിരെ കോളജ് മാനേജ്മെന്‍റ് നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.