ജിഷ്ണുകേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും -ഡി.ജി.പി
text_fieldsതിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ. അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നത്. ചിലരെ ഇതിനോടകം പിടികൂടിക്കഴിഞ്ഞു. ഒളിവിൽകഴിയുന്നവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമായി മുന്നേറുന്നു. ഇതിനൊപ്പം ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നിയമനടപടികൾ ആരംഭിക്കുമെന്നും െബഹ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകെൻറ ഘാതകരെ പിടികൂടാത്ത പൊലീസ്നടപടിയിൽ പ്രതിഷേധിച്ച് ജിഷ്ണുവിെൻറ മാതാവ് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് അറിയിച്ചതിനെതുടർന്നാണ് ഡി.ജി.പി ഇത്തരമൊരു നിലപാട് കൈക്കൊണ്ടത്. ഡി.ജി.പിയുടെ ഉറപ്പിെൻറ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി ജിഷ്ണുവിെൻറ കുടുംബാംഗങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.