കൃഷ്ണദാസിന്‍െറ അറസ്റ്റ്: ഹൈകോടതിയെ സമീപിക്കും
text_fieldsതൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാംപ്രതിയായ നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നത് അഞ്ച് ദിവസത്തേക്ക് തടഞ്ഞ ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. കോളജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുന്‍കൂര്‍ ജാമ്യം നേടിയതെന്നും ഇതിന് സര്‍ക്കാറിന്‍െറ ഒത്താശയുണ്ടായെന്നും ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്ന 21 വരെ കാത്തിരിക്കാതെ തിങ്കളാഴ്ചതന്നെ കോടതിയെ സമീപിക്കുന്നത്.ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ നിയമവകുപ്പ് അഡ്വക്കറ്റ് ജനറലിനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനും നിര്‍ദേശം നല്‍കി.
അതിനിടെ, ജിഷ്ണുവിന്‍െറ വായയിലും മുറിക്കകത്തും രക്തം കണ്ടുവെന്ന വെളിപ്പെടുത്തലുമായി സഹപാഠിയുടെ ശബ്ദരേഖ ബന്ധുക്കള്‍ പുറത്തുവിട്ടു. ഇക്കാര്യങ്ങള്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ളെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ജിഷ്ണുവിന്‍െറ മൃതദേഹം ആദ്യം കണ്ട സഹപാഠിയുടെ ശബ്ദരേഖയെന്ന പേരിലാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ശബ്ദരേഖ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
അതേസമയം, പ്രതി ചേര്‍ക്കപ്പെട്ടവരുടെ അറസ്റ്റ് വൈകുന്നത് സംബന്ധിച്ച ആക്ഷേപം ശക്തമാവുകയാണ്. പ്രതികള്‍ക്ക് പൊലീസ് സൗകര്യം ഒരുക്കുന്നുവെന്നാണ് ബന്ധുക്കളും സഹപാഠികളും പറയുന്നത്. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന്‍െറ തലേന്ന് ആരോപണ വിധേയരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വിട്ടയച്ചത് പൊലീസ് വീഴ്ചയായി അവര്‍ ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍ റൂറല്‍ എസ്.പി വിജയകുമാറിന്‍െറയും അന്വേഷണ ചുമതലയുള്ള എ.എസ്.പി കിരണ്‍ നാരായണന്‍െറയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഓഫിസിലാണ് ആരോപണം നേരിടുന്നവരില്‍ പ്രധാന വ്യക്തികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നത്. വിട്ടയച്ച് മണിക്കൂറുകള്‍ക്കകമാണ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എ.ബി.വി.പി പ്രോ. വി.സിയെ ഉപരോധിച്ചു
മുളങ്കുന്നത്തുകാവ്: ജിഷ്ണു പ്രാണോയിയുടെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നെഹ്റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് ആരോഗ്യ സര്‍വകലാശാല സെനറ്റംഗമായി തുടരുന്നതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ സര്‍വകലാശാല പ്രോ വി.സിയെയും രജിസ്ട്രാറെയും ഉപരോധിച്ചു.
കൃഷ്ണദാസിനെ സെനറ്റില്‍ നിന്നും പുറത്താക്കണമെന്ന് ദേശീയ നിര്‍വാഹക സമിതിയംഗം കെ.വി. വരുണ്‍പ്രസാദ് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍വകലാശാല അടിയന്തര നടപടി സ്വീകരിക്കുമെന്നും ഗവര്‍ണറെ അറിയിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതായി എ.ബി.വി.പി ഭാരവാഹികള്‍ പറഞ്ഞു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സമരക്കാരെ പിന്നീട് പൊലീസത്തെി നീക്കി. സംസ്ഥാന സമിതിയംഗം ടി.വി. അഭിലാഷ്, പ്രത്യാഷ്, ടോണി, കൃഷ്ണപ്രസാദ്, യദുകൃഷ്ണ, വിവേക് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.