ജിഷ്ണു കേസ്: ഒളിച്ചത് കൃഷ്ണദാസിെൻറ സഹായത്തോടെയെന്ന് ശക്തിവേൽ
text_fieldsതൃശൂർ: തന്നെ ഇത്രയും കാലം ഒളിവിൽ കഴിയാൻ സഹായിച്ചത് നെഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസാണെന്ന് പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ മൂന്നാം പ്രതി കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേൽ പൊലീസിേനാട് പറഞ്ഞു. മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ശക്തിവേൽ ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി. ഒളിവിലായിരുന്നപ്പോൾ പി. കൃഷ്ണദാസിനെ സന്ദർശിച്ചിരുന്നതായും ഇക്കാലയളവിൽ അയാൾ സാമ്പത്തിക സഹായം നൽകിയതായും നിയമ സഹായം വാഗ്ദാനം ചെയ്തതായും ശക്തിവേൽ പൊലീസിനോട് വെളിപ്പെടുത്തി. ഒളിവിൽ കഴിഞ്ഞ 58 ദിവസത്തിനിടെ പാലക്കാട് ഒരു ഹോട്ടലിൽ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശക്തിവേൽ അന്വേഷണ സംഘത്തോട് പറഞ്ഞേത്ര. കോയമ്പത്തൂരിലെ അന്നൂരിൽനിന്ന് പിടികൂടി ഞായറാഴ്ച തൃശൂർ പൊലീസ് ക്ലബിൽ എത്തിച്ച ശക്തിവേലിനെ അഞ്ച് മണിക്കൂറോളമാണ് തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാറിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. ജിഷ്ണുവിെൻറ ആത്മഹത്യയെക്കുറിച്ച് മാനേജ്മെൻറ് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുകയാണ് ശക്തിവേൽ ചെയ്തത്.
ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചു എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇത് മജിസ്ട്രേറ്റ് മുമ്പാകെ നേരേത്ത കോളജ് പ്രിൻസിപ്പൽ നൽകിയ രഹസ്യമൊഴിക്ക് വിരുദ്ധമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇൗ വൈരുധ്യത്തിൽ പിടിമുറുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ജിഷ്ണു ഒരു ഉത്തരം നോക്കിയെഴുതിയത് ഇൻവിജിലേറ്ററായിരുന്ന പ്രവീൺ കണ്ടെത്തി തന്നെ അറിയിച്ചെന്നാണ് ശക്തിവേൽ മൊഴി നൽകിയത്. എന്നാൽ, കോപ്പിയടിച്ചുവെന്ന് എഴുതിച്ചേർക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും താൻ അത് അംഗീകരിച്ചില്ലെന്നുമാണ് നേരേത്ത പ്രിൻസിപ്പൽ വരദരാജൻ നൽകിയ രഹസ്യമൊഴി. താൻ പറയുന്നത് ചെയർമാൻ കൃഷ്ണദാസിെൻറ നിർദേശമാണെന്ന് ശക്തിവേൽ പറഞ്ഞിരുന്നതായും പ്രിൻസിപ്പലിെൻറ മൊഴിയിൽ ഉണ്ടായിരുന്നു.
ഉത്തരക്കടലാസ് മുഴുവൻ വെട്ടിയത് നാലാം പ്രതി സി.പി. പ്രവീൺ ആണെന്നാണ് ശക്തിവേൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ശക്തിവേലാണ് ഉത്തരക്കടലാസ് വെട്ടിയത് എന്നാണ് പ്രിൻസിപ്പൽ മുമ്പ് പറഞ്ഞത്. ജിഷ്ണു കോപ്പിയടിക്ക് പിടിക്കെപ്പട്ടപ്പോൾ പ്രിൻസിപ്പലിെൻറ മുറിയിൽ എത്തിച്ച് ഉപദേശിച്ചുവെന്ന് വൈസ് പ്രിൻസിപ്പൽ പറയുേമ്പാൾ ബോർഡ് റൂമിൽ വെച്ചാണെന്നാണ് മുമ്പ് പ്രിൻസിപ്പൽ മൊഴി നൽകിയിരുന്നത്. മൊഴികളിലെ ഇത്തരം വൈരുധ്യങ്ങൾ കേസിെൻറ മുന്നോട്ടുപോക്കിൽ അനുകൂലമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.