ജിഷ്ണുവിെൻറ മരണം; നാടകം കളിച്ച് പൊലീസ്
text_fieldsതൃശൂർ: പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിെൻറ നാടകം തുടരുന്നു. വ്യാഴാഴ്ച ജിഷ്ണുവിെൻറ മരണത്തിന് 90 ദിവസം തികയുമ്പോഴും കുറ്റപത്രം സമർപ്പിക്കുകയോ കൊലക്കുറ്റം ചുമത്താനുള്ള നടപടികളിലേക്ക് കടക്കുകയോ ചെയ്തില്ല. കൊലപാതകക്കുറ്റം ചുമത്താനുള്ള സാധ്യത തിരയുകയാണെന്ന പല്ലവി ആവർത്തിക്കുകയാണ് പൊലീസ്.
മാർച്ച് 20ന് ലക്കിടി ജവഹർലാൽ കോളജിലെ എൽ.എൽ.ബി വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് പറഞ്ഞത് ജിഷ്ണു കേസിൽ മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് ചെയ്യാനാവില്ല എന്നായിരുന്നു. ഇൗ വാദം വിഴുങ്ങിയാണ് ജിഷ്ണു കേസിൽ ചൊവ്വാഴ്ച കൃഷ്ണദാസിെൻറ അറസ്റ്റ് രേഖപ്പെടുത്തി നാടകം കളിച്ചത്. ജനുവരി ആറിനാണ് ജിഷ്ണുവിെന പാമ്പാടി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യയാണെന്ന വാദമായിരുന്നു ആദ്യംതന്നെ കോളജ് മാനേജ്മെൻറ് ഉയർത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ജിഷ്ണുവിന് മർദനമേറ്റതാണെന്നും ആക്ഷേപമുയർന്നു. പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുെവന്ന, തുടക്കം മുതൽ ഉയരുന്ന ആക്ഷേപത്തിന് ആക്കം കൂട്ടുന്നതാണ് പിന്നീട് നടന്നതെല്ലാം.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അട്ടിമറിച്ചു, മർദനമേറ്റ പാടുകൾ പരാമർശിക്കാതെ റിപ്പോർട്ടും ഇൻക്വസ്റ്റും തയാറാക്കി തുടങ്ങി ഗുരുതര ആക്ഷേപങ്ങൾ പൊലീസിനെതിരെ ഉയർന്നിരുന്നു. വൈസ് പ്രിൻസിപ്പലിെൻറ മുറിയിലും ജിഷ്ണു മരിച്ച് കിടന്നിരുന്നിടത്തും കണ്ട രക്തക്കറ ജിഷ്ണുവിെൻറ രക്ത ഗ്രൂപ്പുമായി സാമ്യമുള്ളതാണെന്ന് കെണ്ടത്തിയിരുന്നു. അന്നത്തെ സി.സി ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. വിവാദ കേസായിരുന്നിട്ടും സംഭവത്തിെൻറ 38ാം നാളിലാണ് കൃഷ്ണദാസിനെയും പി.ആർ.ഒ സഞ്ജിത്ത്, വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, ഇൻവിജിലേറ്റർ പ്രവീൺ, അധ്യാപകൻ ദിപിൻ എന്നിവരെയും കേസിൽ പ്രതി ചേർത്തത്. ഇതോടെ എല്ലാവരും ഒളിവിൽ പോയി. വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ച ശേഷമാണ് കേസെടുത്തത് എന്നതും ദുരൂഹത കൂട്ടി. ലുക്ക് ഔട്ട്നോട്ടീസ് പുറപ്പെടുവിക്കുമെന്ന് മൂന്ന് തവണ പൊലീസ് പറെഞ്ഞങ്കിലും ഉണ്ടായില്ല. ഇതിനിടെ വൈസ് പ്രിൻസിപ്പലിനും അധ്യാപകൻ ദിപിനും ഒഴികെയുള്ളവർക്ക് മുൻകൂർ ജാമ്യവും ലഭിച്ചു.
പുരോഗതിയില്ലാതെ അന്വേഷണം അനിശ്ചിതത്വത്തിൽ നിൽക്കേ, കഴിഞ്ഞ ദിവസം ജിഷ്ണുവിെൻറ മൊബൈൽ ഫോൺ സംഭാഷണവും, വാട്സ് ആപ്പ് സന്ദേശവും പുറത്തു വന്നിരുന്നു. ഇതിലും പൊലീസ് അന്വേഷണം ഉണ്ടായിട്ടില്ല. അറസ്റ്റ് ആവശ്യപ്പെട്ട് രണ്ട് തവണ ജിഷ്ണുവിെൻറ കുടുംബം സമരത്തിന് തയാറായിരുന്നു. ആദ്യം പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുമെന്ന് അറിയിച്ചതിനെ തുടർന്ന് പിന്മാറി. ബുധനാഴ്ച വീണ്ടും സമരത്തിനൊരുങ്ങുമ്പോഴാണ് മുൻകൂർ ജാമ്യമുള്ള കൃഷ്ണദാസിെന അറസ്റ്റ് ചെയ്തുള്ള പൊലീസിെൻറ നാടകം കളി. നടപടിക്കെതിരെ ജിഷ്ണുവിെൻറ ബന്ധുക്കൾ തന്നെ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.