ജിഷ്ണുവിെൻറ മരണം: കേസ് ക്രൈംബ്രാഞ്ചിന്
text_fieldsതിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജിഷ്ണുവിെൻറ മരണത്തിെൻറ നിജസ്ഥിതി കണ്ടെത്തുക, നിലവിൽ കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ രണ്ടുപ്രതികളെ രണ്ടാഴ്ചക്കുള്ളിൽ പിടികൂടുക എന്നീ നിർദേശങ്ങളാണ് ക്രൈംബ്രാഞ്ചിന് നൽകിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് മേധാവി നിതിൻ അഗര്വാളിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കും.
അതിനിടെ, പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചെന്ന് കോളജ് അധികൃതർ വ്യാജ രേഖയുണ്ടാക്കുകയായിരുെന്നന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് സമഗ്രഅന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. നെഹ്‌റു ഗ്രൂപ് ഓഫ് എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. കൃഷ്ണദാസാണ് ഒന്നാംപ്രതി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എൻ.കെ. ശക്തിവേല്‍, ആഭ്യന്തര ഇന്‍വിജിലേറ്റര്‍ അസിസ്റ്റൻറ് പ്രഫ. സി.പി. പ്രവീണ്‍, പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍, പരീക്ഷ ചുമതലയുള്ള അധ്യാപകന്‍ ദിപിന്‍ എന്നിവരാണ് രണ്ടുമുതല്‍ അഞ്ചുവരെയുള്ള പ്രതികൾ. കൃഷ്ണദാസും സഞ്ജിത്തും മുന്‍കൂര്‍ ജാമ്യംനേടിയപ്പോൾ മറ്റുപ്രതികൾ ഒളിവിൽ പോയി. ഇവരെ പിടികൂടുകയാണ് ആദ്യദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.