ജിഷ്ണുവിന്‍െറ മരണം: പി.ജി വിദ്യാര്‍ഥി പോസ്റ്റ്മോര്‍ട്ടം നടത്തിയത് അന്വേഷിക്കണമെന്ന് മാതാവ്
text_fieldsവളയം(കോഴിക്കോട്): പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയുടെ പോസ്റ്റ്മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പി.ജി വിദ്യാര്‍ഥി നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവടക്കം ബന്ധുക്കള്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിന് മുമ്പ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന ഡോക്ടറോട് കുട്ടിയുടെ മരണത്തില്‍ ദുരൂഹതയും പരാതിയും ബോധ്യപ്പെടുത്തുകയും പൊലീസ് സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതിന്‍െറ ആവശ്യകതയും പറഞ്ഞു.
എന്നാല്‍, ഇത് പ്രാഥമിക ആരോഗ്യ കേന്ദ്രമല്ളെന്ന് പറഞ്ഞ് പരിഹസിച്ച് വിദഗ്ധര്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നറിയിച്ച് ഒപ്പമുണ്ടായിരുന്നവരോട് മോര്‍ച്ചറിയുടെ അടുത്തുനിന്ന് ദൂരേക്ക് പോകാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ പകര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചു. സംഭവസമയത്ത് മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. ജിഷ്ണുവിന്‍െറ മൃതശരീരത്തില്‍ മൂക്കിന്‍െറ വലതു വശത്തെ മുറിവും, ശരീരത്തില്‍ കൈകളിലും വാരിയെല്ലിന്‍െറ ഭാഗത്തും മറ്റും മര്‍ദനമേറ്റ് രക്തം കട്ടപിടിച്ചതിന്‍െറ പാടുകളും ഉണ്ടായിരുന്നു. ഇത് പൊലീസ് ഇന്‍ക്വസ്റ്റിലും രേഖപ്പെടുത്തിയിരുന്നു.
ഇതെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ പി.ജി വിദ്യാര്‍ഥി നല്‍കിയത്. മരണത്തില്‍ ദുരൂഹതയുള്ള കാര്യം അറിയില്ളെന്നും പൊലീസ് ഇത് ആശുപത്രിയെ അറിയിച്ചിട്ടില്ളെന്നുമുള്ള ആശുപത്രി അധികൃതരുടെ വിശദീകരണം അസത്യമാണ്. പൊലീസും ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടര്‍മാരും ഒത്തുകളിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ഉന്നതതല സമിതിയെ കൊണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും മാതാവ് മഹിജ നല്‍കിയ പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.