ജിഷ്ണുവിെൻറ മരണം:ബന്ധുക്കള്‍ ഇന്ന് ഡി.ജി.പി ഓഫിസിനു മുന്നില്‍ സമരം തുടങ്ങും
text_fieldsവളയം: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ പ്രതികളായവരെ അറസ്റ്റ്ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസും അട്ടിമറിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടും ബന്ധുക്കൾ ബുധനാഴ്ച ഡി.ജി.പി ഓഫിസിനു മുന്നില്‍ സമരം തുടങ്ങും. ഇന്നലെ വൈകീട്ട് ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയും പിതാവ് അശോകനും നാട്ടുകാരും അടങ്ങുന്ന പതിനഞ്ചംഗ സംഘം തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. മൂന്നു ദിവസം തുടര്‍ച്ചയായി 15 പേര്‍ സമരരംഗത്തുണ്ടാകും.
കൂടാതെ ജിഷ്ണുവിെൻറ സഹപാഠികളും സമരത്തില്‍ പങ്കെടുക്കും. പിന്നീടുള്ള ദിവസങ്ങളില്‍ നാട്ടുകാരായ 15 പേര്‍ വീതം സമരരംഗത്തുണ്ടാകും. മകെൻറ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പോകുന്നവര്‍ക്ക് വന്‍ ജനാവലിയുടെ നേതൃത്വത്തിലുളള യാത്രയയപ്പാണ് നാട്ടുകാര്‍ നല്‍കിയത്. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വൈസ് പ്രിന്‍സിപ്പൽ ശക്തിവേൽ, സി.പി. പ്രവീണ്‍ എന്നിവര്‍ക്ക് മാത്രമാണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ളത്.
നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കമുള്ള മറ്റു പ്രതികള്‍ക്ക് നേരത്തേ ഹൈകോടതി ജാമ്യം നല്‍കിയിരുന്നു. സുഗതകുമാരി, കുരീപ്പുഴ ശ്രീകുമാർ, സാറാ ജോസഫ് എന്നിവർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.