കരുവാറ്റ കൊലപാതകം: ഹരിപ്പാട് സി.ഐക്ക് സസ്പെന്‍ഷന്‍, ഒമ്പതംഗ സംഘത്തിലെ നാലുപേര്‍ കസ്റ്റഡിയില്‍
text_fieldsആലപ്പുഴ/ഹരിപ്പാട്: ഡി.വൈ.എഫ്.ഐ പ്രാദേശികനേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ജോലിയില്‍ വീഴ്ചവരുത്തിയ ഹരിപ്പാട് സി.ഐ ബിനു ശ്രീധറിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എറണാകുളം റേഞ്ച് ഐ.ജി പി. വിജയനടക്കമുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ സ്ഥലത്ത് എത്താതിരുന്നതിനുപുറമെ വൈകീട്ട് നടന്ന അവലോകനയോഗത്തില്‍ പങ്കെടുത്തുമില്ളെന്ന ഗുരുതര ആക്ഷേപമാണ് സി.ഐക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
ഹരിപ്പാട് എസ്.ഐ പി. ബൈജുവിന്‍െറ നേതൃത്വത്തിലാണ് പൊലീസ് സംഭവസ്ഥലത്തത്തെിയത്.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച നടന്ന തൈപ്പൂയമഹോത്സവത്തില്‍ പങ്കെടുക്കാന്‍ ചവറയിലെ വീട്ടില്‍നിന്നത്തെിയ ഭാര്യയെയും മക്കളെയും സ്വീകരിക്കാന്‍ പോയതാണെന്നായിരുന്നു സി.ഐ നല്‍കിയ വിശദീകരണം. ഇത് തൃപ്തികരമല്ളെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. ഒമ്പതംഗ സംഘമാണ് കരുവാറ്റ വടക്ക് വിഷ്ണുഭവനത്തില്‍ ജിഷ്ണുവിനെ (24)വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. ഇവരില്‍നിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജിഷ്ണുവിന്‍െറ സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കരുവാറ്റ പഞ്ചായത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.