പൊലീസിന് വീഴ്ചപറ്റിയില്ലെന്ന് ഐ.ജിയുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ജിഷ്ണുവിെൻറ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് ആസ്ഥാനത്തിന് മുന്നിൽനിന്ന് നീക്കംചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
പൊലീസ് ആരെയും മര്‍ദിക്കുകയോ തള്ളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവിെൻറ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈസമയം ശ്രീജിത്തിെൻറ കാലില്‍ മഹിജ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് മറ്റൊരുസ്ത്രീയും വീണു. രാവിലെ 10 മുതൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ അദ്ദേഹത്തിെൻറ ഓഫിസില്‍ കാത്തിരിക്കുകയാണെന്ന് ജിഷ്ണുവിെൻറ ബന്ധുക്കളെ കേൻറാൺമെൻറ് അസിസ്റ്റൻറ് കമീഷണര്‍ അറിയിച്ചിരുന്നു. ഇവിടേക്ക് പൊകാൻ പൊലീസ് വാഹനവും സജ്ജമാക്കിയിരുന്നു. പക്ഷേ, എല്ലാവരേയും ഒരുമിച്ച് കടത്തിവിടണമെന്ന വാശിയിലായിരുന്നു പ്രതിഷേധക്കാർ. 16 പേരടങ്ങിയ ആള്‍ക്കൂട്ടത്തെ ഡി.ജി.പി ഓഫിസിലേക്ക് കടത്തിവിടാനാകുമായിരുന്നില്ല. ഇതിനിടെ പുറത്തുനിെന്നത്തിയ ചിലർ പ്രശ്നം സങ്കീർണമാക്കാൻ ശ്രമിച്ചെന്നും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം.
മഹിജയുടെയും കുടുംബാംഗങ്ങളുടെയും പൊലീസുകാരുടെയും മൊഴി ഐ.ജി രേഖപ്പെടുത്തി. ഇവരുടെ ചികിത്സാരേഖകളും ശേഖരിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.