ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സി.ബി.ഐ
text_fieldsകൊച്ചി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയായിരുന്നുവ െന്ന് സി.ബി.ഐ. 21 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആത്മഹത്യ പ്രേരണക്ക് രണ്ടുപേരെ പ്രതിപ്പട്ടികയിലുൾപ്പെടു ത്തി, ആത്മഹത്യയാണെന്ന അന്തിമനിഗമനത്തിൽ സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കോളജ് വൈസ് പ്രിന്‍സിപ്പൽ എന്‍. ശക്തിവേല്‍, ഇന്‍വിജിലേറ്ററും അസി. പ്രഫസറുമായ സി.പി. പ്രവീൺ എന്നിവർക്കെതിരെയാണ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയത്. നെഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസ്, പി.ആര്‍.ഒ സഞ്ജിത് വിശ്വനാഥന്‍, പരീക്ഷച്ചുമതലയിലുണ്ടായിരുന്ന അധ്യാപകന്‍ ബിപിന്‍ എന്നിവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. കൂടുതൽ പരിശോധനക്കുശേഷം മാത്രമേ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കൂ.
2017 ജനുവരി ആറിനാണ് ബി.ടെക് വിദ്യാർഥി ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. പരീക്ഷയില്‍ കോപ്പിയടിച്ചത് കണ്ടുപിടിച്ചതിെൻറ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസിെൻറ പ്രാഥമികനിഗമനം. എന്നാൽ, കോളജിലെ വിദ്യാർഥികൾ ഇവിടെയുള്ള ഇടിമുറിയെപ്പറ്റി പൊലീസിന് മൊഴിനൽകിയതോടെ സംഭവം വിവാദമാവുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ജിഷ്ണുവിെൻറ കണ്ണിലും മൂക്കിലും രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
പഴയന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ റീ രജിസ്റ്റർ ചെയ്താണ് 2018 ജനുവരിയിൽ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണത്തിന് തുടക്കംകുറിച്ചത്. ജിഷ്ണു കോപ്പിയടിച്ചെന്ന അപവാദം പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് സി.ബി.ഐയുടെ നിഗമനം. കോപ്പിയടിച്ചെന്ന് ജിഷ്ണുവിനെക്കൊണ്ട് ബലമായി എഴുതിവാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. ഒഴിവാക്കപ്പെട്ടവർക്ക് കുറ്റകൃത്യത്തിൽ എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന നിലപാടിലാണ് സി.ബി.ഐ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.