ജിഷ്ണുവിന്റെ വേദനിക്കുന്ന ഓർമകളുമായി അവർ ഒത്തുകൂടി
text_fieldsവളയം: ജിഷ്ണു പ്രണോയിയുടെ ഓർമകൾ പുതുക്കി ജന്മനാടും സഹപാഠികളും ഒത്തുകൂടിയപ്പോൾ വീട് വേദനയിൽ വിങ്ങി. ജിഷ്ണുവിെൻറ ഒന്നാം ചരമദിനമായ ശനിയാഴ്ച വളയം പൂവംവയലിലെ വീട്ടിൽ സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് ഓർമ പുതുക്കാൻ എത്തിച്ചേർന്നത്.
2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് ഹോസ്റ്റൽ മുറിയിൽ ജിഷ്ണു മരിച്ചത്. മകെൻറ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള മാതാപിതാക്കളുടെ സഹന സമരത്തിനിടെയാണ് ഒന്നാം ഓർമദിനം എത്തുന്നത്. സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിനാൽ പ്രതികൾക്ക് അർഹമായ ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ജിഷ്ണുവിെൻറ സഹപാഠികളും പൂർവ വിദ്യാർഥികളും അനുസ്മരണ ചടങ്ങുകൾക്കെത്തിയത് വികാരനിർഭര രംഗങ്ങൾക്കിടയാക്കി.
മകെൻറ മരണത്തിന് ശേഷം രോഗത്തിെൻറ പിടിയിലായ മാതാവിെൻറ രോദനം കണ്ടുനിന്നവരിൽ വേദനയുളവാക്കി. രാവിലെ 11.30ഒാടെ സുഹൃത്തുക്കളും കോളജിൽ നിന്നെത്തിയ സഹപാഠികളും ബന്ധുക്കളും നാട്ടുകാരും ജിഷ്ണുവിെൻറ സ്മൃതി മണ്ഡപത്തിൽ റോസാപൂക്കൾ അർപ്പിച്ചാണ് അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ വീടിന് സമീപം നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. സത്യൻ നീലിമ വരച്ച ജിഷ്ണുവിെൻറ ഛായാചിത്രം സഹോദരി അവിഷ്ണക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.