മഹിജയുടെയും കുടുംബത്തിെൻറയും നിരാഹാരസമരം നാലാം ദിനത്തിലേക്ക്
text_fields
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ, അമ്മാവൻ ശ്രീജിത്ത് എന്നിവരെ ഭേദമാകുന്നതു വരെ ഡിസ്ചാർജ് ചെയ്യില്ലെന്നും മഹിജയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദമുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ആശുപത്രി അധികൃതർ. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മുകളില്‍നിന്ന് നിര്‍ദേശം ലഭിച്ചതെന്നും ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേർത്തു. അതേസമയം, നീതി തേടിയുള്ള മഹിജയുടെയും ശ്രീജിത്തിെൻറയും നിരാഹാരസമരം നാലാം ദിനത്തിലേക്ക് കടക്കുകയാണ്. മഹിജ 14ാം വാർഡിലും ശ്രീജിത്ത് 18ാം വാർഡിലുമാണ് കഴിയുന്നത്. സർക്കാർ ഇടപെട്ട് അനുനയശ്രമം നടത്തിയെങ്കിലും ഇരുവരും പിന്മാറാൻ തയാറായില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനോട് സംസാരിക്കുന്നതിനിടയിലും തനിക്ക് നല്ല തലവേദന അനുഭവപ്പെടുന്നതായി മഹിജ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാവിലെ ഇവരെ പേ വാർഡിലേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും താൻ ഇവിടെതന്നെ കിടക്കുമെന്നും മാറില്ലെന്നുമായിരുന്നു മഹിജയുടെ നിലപാട്. ഡോക്ടർമാർ സമയാസമയങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. മുൻ മന്ത്രി കെ.പി. മോഹനൻ, കൊടിക്കുന്നിൽ സുരേഷ്, ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ മഹിജയെ സന്ദർശിച്ചു. നടുവേദന, ഇടുപ്പ് ഭാഗത്ത് വേദന എന്നിവയുമായാണ് മഹിജ ചികിത്സ തേടിയത്. എം.ആര്‍.ഐ സ്‌കാനിങ്ങിലും സി.ടി സ്‌കാനിങ്ങിലും പ്രശ്‌നമൊന്നും കണ്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നവും മഹിജക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഭക്ഷണം കഴിക്കാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകളാണുള്ളത്. ഓര്‍ത്തോ വിഭാഗത്തില്‍ അഡ്മിറ്റായ മഹിജയെ അതിനാല്‍തന്നെ മെഡിസിനിലെ വിദഗ്ധ ഡോക്ടര്‍മാരും പരിശോധിച്ചു. ഡോക്ടർമാരുടെ അഭ്യർഥന പ്രകാരം മഹിജ ചികിത്സയോട് സഹകരിക്കുകയും ദ്രവരൂപത്തിെല പാനീയങ്ങള്‍ കഴിക്കുകയും ചെയ്യുന്നുണ്ട്. മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ലെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയതായും പ്രമേഹ രോഗിയായതിനാലും ഭക്ഷണംകഴിക്കാത്തതിനാലുമുള്ള ബുദ്ധിമുട്ടുകളാണ് ശ്രീജിത്തിനുള്ളതെന്നും അധികൃതർ വ്യക്തമാക്കുന്നു. സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലുള്ള ശ്രീജിത്തിനെ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരും പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.