ഇത് നീതിയുടെ വിജയം
text_fieldsതിരുവനന്തപുരം: അഞ്ചുമണിക്കൂറോളം നീണ്ട ആശങ്കക്കും പിരിമുറുക്കങ്ങൾക്കുമൊടുവിലാണ് മഹിജ തെൻറ നീതിക്കായുള്ള പോരാട്ടത്തിന് വിരാമമിട്ടത്. ഞായറാഴ്ച രാത്രി 9.25 ഓടെയാണ് അവർ അഞ്ചുദിവസം നീണ്ട സമരം അവസാനിപ്പിച്ചത്. 9.30 ഓടെ ജിഷ്ണുവിെൻറ അമ്മാവൻ ശ്രീജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരെ കണ്ടു.
മഹിജയുടെ സമരം അവസാനിച്ചെന്ന പ്രഖ്യാപനമായിരുന്നു ആദ്യം. തുടർന്ന് കോഴിക്കോട് വളയത്തെ വീട്ടിൽ സമരത്തിലായിരുന്ന ജിഷ്ണുവിെൻറ സഹോദരി അവിഷ്ണയെ ഫോണിൽ ബന്ധപ്പെട്ടു. ജിഷ്ണുവിന് നീതി ലഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് അവിഷ്ണയെ ധരിപ്പിച്ചു. അമ്മ മഹിജ സമരം അവസാനിപ്പിച്ചെന്നും മകളും സമരത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ നടന്ന സംഭവവികാസങ്ങൾ വിവരിച്ചു. തെൻറ നിരാഹാരസമരം അവസാനിപ്പിക്കണമെങ്കിൽ അവിഷ്ണയും സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൈയിൽ കരുതിയ കുടിനീർ കുടിക്കണമെങ്കിൽ മകളുടെ ഉറപ്പ് വേണമെന്ന് അമ്മാവൻ ശഠിച്ചു.
അമ്മ സുഖമായിരിക്കുന്നെന്നും ജിഷ്ണുവിന് നീതി ലഭിക്കുമെന്നും ബോധ്യമായതോടെ അവിഷ്ണ സമരത്തിൽ നിന്ന് പിന്തിരിയാമെന്ന് ഉറപ്പുനൽകി. ഇതോടെ, കേരളസമൂഹം ആകാംക്ഷയോടെ കാത്തിരുന്ന ആ നിർണായക പ്രഖ്യാപനം വന്നു.... താനും കുടുംബാംഗങ്ങളും സമരത്തിൽ നിന്ന് പിന്മാറുന്നു. സമരം നയിച്ചത് മഹിജയും ഭർത്താവ് അശോകനും മകൾ അവിഷ്ണയുമാണ്. ഞാൻ അവരുടെ വക്താവ് മാത്രം. ഒപ്പം, തങ്ങളോടൊത്ത് നിന്ന കേരളസമൂഹത്തിനും ശ്രീജിത്ത് നന്ദി പറഞ്ഞു. ഇതെെൻറ സമരമല്ല. ഇതു നിങ്ങളുടെ വിജയമാണ്. കേരളത്തിന് നന്ദി. ജനങ്ങൾക്ക് നന്ദി. സർക്കാറിന് നന്ദി. ഇത് നീതിയുടെ വിജയമാണ്. ഒരു ഐ.ജിയുടെ റിപ്പോർട്ടിനെക്കാൾ വലുതാണ് കേരള മുഖ്യമന്ത്രിയുടെ വാക്ക്. അദ്ദേഹത്തിെൻറ വാക്കിൽ ഉറച്ചവിശ്വാസമുണ്ട്. അതുൾക്കൊണ്ട് ഞങ്ങൾ സമരം അവസാനിപ്പിക്കുന്നു ശ്രീജിത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.