ജിഷ്ണുവിന്‍െറ മൃതദേഹം വീണ്ടും പരിശോധിച്ചേക്കും
text_fieldsതൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ മൃതദേഹം പൊലീസ് വീണ്ടും പരിശോധിച്ചേക്കും. പ്രഥമ വിവര, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണസംഘം വീണ്ടും മൃതദേഹപരിശോധന നടത്തുന്നത് ആലോചിക്കുന്നത്. തിങ്കളാഴ്ച കോളജില്‍ പരിശോധന നടത്തിയ അന്വേഷണ സംഘത്തിന്‍െറ അവലോകന യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശമുയര്‍ന്നത്. ജിഷ്ണുവിന്‍െറ കണ്ണിനും മൂക്കിനുമിടയിലെ മുറിവുകള്‍ റിപ്പോര്‍ട്ടുകളില്‍ പരിഗണിക്കാതെ പോയെന്നാണ് ആക്ഷേപം. ഇപ്പോള്‍ തെളിവുകള്‍ നശിച്ചിട്ടുണ്ടാകില്ളെന്നും വൈകുന്നത് അപകടമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. മരണത്തിന് മുമ്പാണ് മുറിവുണ്ടായതെന്ന് രക്തം പൊടിയുന്നതില്‍നിന്ന് വ്യക്തമാണെന്നും ഒന്നില്‍ കൂടുതല്‍ ആളുടെ പിടിവലിയോ മര്‍ദനമോ സമ്മര്‍ദമോ ഇക്കാര്യത്തില്‍ സംശയിക്കാവുന്നതാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം കാലിനടിയിലും ശരീരത്തിലും അടിയേറ്റ പാട് ഉണ്ടായിരുന്നു. ധരിച്ച ബനിയന്‍ കീറിയ നിലയിലായിരുന്നു. മൂക്കിലെ മുറിവ് തന്നെ കാണാതെ മൃതദേഹ പരിശോധന നടത്തിയത് തെറ്റാണെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ പറയുന്നു. ഇക്കാര്യങ്ങളിലെ സ്ഥിരീകരണത്തിന് മൃതദേഹ പരിശോധന തന്നെയാണ് നല്ലതെന്ന് അന്വേഷണസംഘവും ധാരണയിലത്തെിയതായാണ് സൂചന. മാനേജ്മെന്‍റിനെതിരെ വിദ്യാര്‍ഥികളുടെ പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേസിന്‍െറ ഗൗരവം കുറച്ചുകാണേണ്ടതില്ളെന്നാണ് അന്വേഷണസംഘത്തിന്‍െറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.